എ​ട്ടു​മാ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ അ​മ്മ കഷ്ണങ്ങളാക്കി: മൃതദേഹത്തിനൊപ്പം കിടന്നുറങ്ങുകയും ചെയ്തു

Web Desk
Posted on April 20, 2018, 10:57 pm

ന്യൂ​ഡ​ല്‍​ഹി: എ​ട്ടു​മാ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ അ​മ്മ ക​ഷ​ണ​ങ്ങ​ളാ​യി മു​റി​ച്ചു കൊ​ല​പ്പെ​ടു​ത്തി. ​ഡൽഹിയിലെ അ​മ​ര്‍ വി​ഹാ​റി​ല്‍ കു​ഞ്ഞി​ന്‍റെ ക​ഴു​ത്തു​മു​റി​ച്ച​ശേ​ഷം അമ്മ മൃതദേഹത്തിനൊപ്പം കിടന്നുറങ്ങുകയും ചെയ്തു. മാ​ന​സി​ക രോ​ഗി​യാ​യ അ​മ്മ​യാ​ണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.  യു​വ​തി​യു​ടെ മ​റ്റു ര​ണ്ടു മ​ക്ക​ള്‍ മു​ത്ത​ശി​യെ സ​ന്ദ​ര്‍​ശി​ക്കു​ന്ന​തി​നാ​യി പോ​യ സ​മ​യ​ത്താ​യി​രു​ന്നു കൊ​ല​പാ​ത​കം. കു​ഞ്ഞി​ന്‍റെ പി​താ​വ് ജോ​ലി​ക്കാ​യി പു​റ​ത്തു​പോ​യി തി​രി​ച്ചു​വ​ന്ന​പ്പോ​ഴാ​ണ് കു​ഞ്ഞി​നെ അ​മ്മ കൊ​ല​പ്പെ​ടു​ത്തി ക​ഷ​ണ​ങ്ങ​ളാ​ക്കി​യ​ത്  ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ന്ന​ത്. പ്ര​തി​യാ​യ യു​വ​തി ഡ​ല്‍​ഹി​യി​ലെ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​വ​രെ പോ​ലീ​സ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.