Web Desk

ബെറന്‍

October 21, 2020, 11:23 am

മകള്‍ക്കിട്ടത് ഇന്‍റര്‍നെറ്റ് കമ്പനിയുടെ പേര്; ദമ്പതികള്‍ക്ക് 18 വര്‍ഷം വൈ-ഫൈ ഫ്രീ!

Janayugom Online

മകൾക്ക് പേരിട്ടതിന് സ്വിസ് ദമ്പതികൾക്ക് ലഭിക്കുന്നത് 18 വർഷത്തേക്ക്​ സൗജന്യ വൈ-ഫൈ സേവനം. സ്വിസ്​റ്റസർലൻഡിലെ ഇൻറർനെറ്റ്​ സേവനദാതാവായ ട്വിഫിയാണ്​ കുട്ടികൾക്ക് കമ്പനിയുടെ പേര്​ നൽകിയാൽ സൗജന്യ വൈ-ഫൈ നൽകുമെന്ന്​ പ്രഖ്യാപിച്ചത്​. ആൺകുട്ടികൾക്കും ട്വിഫുസ്​ എന്നും പെൺകുട്ടികൾക്ക്​ ട്വിഫിയ എന്നും പേര്​ നൽകണമെന്നായിരുന്നു ആവശ്യം.

ഇതിന്​ ശേഷം കുട്ടിയുടെ ബെർത്ത്​ സർട്ടിഫിക്കറ്റ്​ പരിശോധിച്ച്​ ഇൻറർനെറ്റ്​ സേവനം നൽകും. പെൺകുട്ടിയുടെ മിഡിൽ നെയിം ട്വിഫിയ എന്നാക്കിയാണ്​ ഇവർ സമ്മാനം നേടിയത്​. വീട്ടിൽ ഇൻറർനെറ്റിനായി മുടക്കുന്ന തുക ഇനി മകളുടെ പേരിൽ ബാങ്കിൽ നിക്ഷേപിക്കുമെന്ന്​ പെൺകുട്ടിയുടെ പിതാവ്​ പറഞ്ഞു. വലുതാകുമ്പോൾ ആ തുക ഉപയോഗിച്ച്​ അവൾക്ക്​ ഒരു കാർ വാങ്ങി നൽകുമെന്ന് മാതാപിതാക്കൾ പ്രതീക്ഷിക്കുന്നു.

Eng­lish sum­ma­ry; Baby named as Tifia, free inter­net service

You may also like this video;