മലയാളത്തിലൂടെ വന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ പട്ടം നേടിയെടുത്ത നായികയാണ് നയൻതാര. എന്നാൽ ഇപ്പോൾ ഇതേ പേരിൽ ഒരു കുട്ടിത്താരവും പിന്നാലെ മലയാളസിനിമയിൽ സാന്നിധ്യമറിയിച്ചു. ഏതാണ്ട് രണ്ടര വയസിൽ തുടങ്ങിയ അഭിനയം 14 വർഷം പിന്നിടുമ്പോൾ മുപ്പതോളം ചിത്രങ്ങളിലാണ് ബാലതാരമായി ബേബി നയൻതാര തിളങ്ങിയത്. പ്രേക്ഷകർക്കിടയിൽ താരം ശ്രദ്ദേയമാകുമ്പോൾ സോഷ്യൽ മീഡിയ ഉപയോഗത്തെക്കുറിച്ചും അതിൽ തനിക്ക് വരുന്ന സന്ദേശങ്ങളെക്കുറിച്ചും ചില കാര്യങ്ങൾ പങ്കുവയ്ക്കുകയാണ് നയൻതാര.
താരത്തിന്റെ വാക്കുകൾ…
‘ഞാനും അച്ഛനും അമ്മയും ചേർന്നാണ് എന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. പല ഫോട്ടോ ഷൂട്ടിനു താഴെയും നല്ലതും ചീത്തയുമായ കമന്റുകൾ വരാറുണ്ട്. അത്തരം നെഗറ്റീവ് കമന്റുകളൊന്നും എന്നെ ഇതുവരെയും ബാധിച്ചിട്ടേയില്ല. നമ്മൾ എന്താണ് ചെയ്യുന്നതെന്ന് നമുക്ക് അറിയാലോ. അമ്മയ്ക്കൊക്കെ ചില കമന്റുകൾ കാണുമ്ബോൾ സങ്കടം വരാറുണ്ട്.
ചിലത് ഡിലീറ്റ് ചെയ്തു കളയാറുണ്ട്. പക്ഷേ എന്നെ അതൊന്നും ബാധിക്കാറില്ല. ഇനി ബാധിക്കുകയുമില്ല. അത്തരം കമന്റുകളോട് ഞാനിന്നേവരെ പ്രതികരിച്ചിട്ടില്ല. അത്രയ്ക്കും മോശം കമന്റ് ആണെങ്കിൽ ഡിലീറ്റ് ചെയ്യുമന്നേയുള്ളൂ. അല്ലാതെ അവരുടെ കാഴ്ചപാട് മാറ്റേണ്ട കാര്യം എനിക്കില്ല. അവരെന്താണ് വിചാരിക്കുന്നതെന്ന് വച്ചാൽ അങ്ങനെ തന്നെ ആയിക്കോട്ടെ’. എന്നും താരം പറയുന്നു.
English summary; baby nayanthara about her social media
You may also like this video;