Web Desk

മലപ്പുറം

June 06, 2020, 11:35 am

കോവിഡ് നിരീക്ഷണത്തിൽ ഇരുന്ന കുഞ്ഞ് മരിച്ചു

Janayugom Online

മഞ്ചേരി മെഡിക്കൽ കോളേജിൽ കോവിഡ് നിരീക്ഷണത്തിൽ ഇരുന്ന കുഞ്ഞ് മരിച്ചു.പാലക്കാട് ചെത്തല്ലൂർ സ്വദേശികളുടെ കുഞ്ഞാണ് മരിച്ചത്.ഇന്നലെ രാത്രി 12 മണിയോടെയാണ് കുഞ്ഞ് മരിച്ചത്. സ്രവം പരിശോധനയ്ക്ക് അയച്ചു. 56 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് കോവിഡ് ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്നു.കോയമ്പത്തൂരിൽ നിന്ന് വന്ന കുഞ്ഞിനെ ശ്വാസതടസ്സത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സംസ്ഥാനത്ത് ഇന്ന്  കോവിഡ് ബാധിച്ചു മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഹംസക്കോയ മരിച്ചു.61 വയസായ ഇദ്ദേഹം മഞ്ചേരി മെഡിക്കല്‍ കോളേഡില്‍ ചികിത്സയിലായിരുന്നു. ന്യൂമോണിയ രോഗബാധിതനായിരുന്നു. പേരക്കുട്ടികളടക്കം കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നിലവില്‍ രോഗം സ്ഥിരീകരിച്ചു.
മൂന്ന്മാസം പ്രായമായ കുഞ്ഞും ഇതില്‍ ഉള്‍പ്പെടും. മെയ് 21നാണ് മുബൈയില്‍ നിന്ന് റോഡ് മാര്‍ഗം ഇദ്ദേഹം കുടുംബത്തോടൊപ്പം കേരളത്തില്‍ എത്തിയത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15 ആയി.

മഞ്ചേരിയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കടകൾ അടയ്ക്കാൻ നിർദ്ദേശം നൽകി. പോലീസ് പരിശോധനയും ശക്തമാക്കി.

Eng­lish sum­ma­ry: child died in Man­jery med­ical college

You may also like this video: