മോശം കാലാവസ്ഥ; മുഖ്യമന്ത്രിയും സംഘവും വയനാട്ടേക്ക്

Web Desk
Posted on August 11, 2018, 9:27 am

തിരുവനന്തപുരം: മോശം കാലാവസ്ഥ, കട്ടപ്പന ഗവ. കോളേജിൽ മുഖ്യമന്ത്രി സഞ്ചരിക്കുന്ന ഹെലികോപ്റ്റർ ഇറക്കാൻ കഴിഞ്ഞില്ല. സംഘം വയനാട്ടേക്ക്  പോകുന്നു.

കനത്ത മഴ ദുരിതം വിതച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന് മുഖ്യമന്ത്രിയും സംഘവും തിരുവനന്തപുരത്തു നിന്ന് രാവിലെ പുറപ്പെട്ടിരുന്നു. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ തുടങ്ങിയവര്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ഹെലികോപ്റ്ററില്‍ ശംഖുമുഖത്തെ വ്യോമസേനാ ആസ്ഥാനത്തു നിന്നാണ് സംഘം പുറപ്പെട്ടത്.