March 21, 2023 Tuesday

അഞ്ചുവർഷത്തിനിടെ എഴുതിത്തള്ളിയത് 6.6 ലക്ഷം കോടിയുടെ കിട്ടാക്കടം

Janayugom Webdesk
March 15, 2020 10:45 pm

മോഡ‍ി സർക്കാർ അധികാരത്തിലെത്തിയ 2014 ന് ശേഷം 6,60,000 കോടി രൂപയുടെ കിട്ടാക്കടം എഴുതി തള്ളിയതായി റിപ്പോർട്ട്. വിവിധ ബാങ്കുകളുടെ ഫിനാൻഷ്യൽ ബുക്കുകളെ അടിസ്ഥാനമാക്കി ആർബിഐ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2018- 19 സാമ്പത്തിക വർഷത്തിൽ മാത്രം 2,37,000 കോടി രൂപയുടെ കിട്ടാക്കടമാണ് എഴുതി തള്ളിയത്. നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിലെത്തിയ ശേഷം ബാങ്കുകളുടെ നിഷ്ക്രീയ ആസ്തിയും കിട്ടക്കടവും ഗണ്യമായി വർധിക്കുന്ന അവസ്ഥയാണ് ഉണ്ടായതെന്നും ആർബിഐ റിപ്പോർട്ട് പറയുന്നു.

2013–14 ലെ കണക്കുകൾ പ്രകാരം മൊത്തം എൻപിഎ 2,05,000 കോടി രൂപ ആയിരുന്നത് 2018–19ൽ 11,73,000 കോടി രൂപയായി വർധിച്ചു. രാജ്യത്തെ ബാങ്കുകളുടെ എൻപിഎ കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ബിജെപി പ്രഖ്യാപിച്ചിരുന്നു. എന്നാൽ കുറഞ്ഞില്ലെന്ന് മാത്രമല്ല രാജ്യത്തെ ബാങ്കുകളുടെ പ്രവർത്തനം പ്രതിസന്ധിയാകുന്ന വിധത്തിൽ എൻപിഎ വർധിച്ചു. 2014 ന് ശേഷം ബാങ്ക് തട്ടിപ്പുകളുടെ എണ്ണവും വർധിച്ചു. ഒരു ലക്ഷം രൂപയിൽ കൂടുതലുള്ള തുകയുടെ വായ്പാ തട്ടിപ്പ് കേസുകളുടെ എണ്ണം 2012–13ൽ 4,306 ആയിരുന്നത് 2018–19ൽ 6,801 ആയി വർധിച്ചു. വായ്പാ തട്ടിപ്പിന്റെ വ്യാപ്തി 2013ൽ 102000 കോടി രൂപയായിരുന്നത് 7,15,000 കോടി രൂപയായി 2018–19ൽ വർധിച്ചു. ഇത്തരത്തിലുള്ള തട്ടിപ്പിലുള്ള വർധന നിക്ഷേപകരുടെ ആത്മവിശ്വാസം തകർക്കുന്ന അവസ്ഥയിലെത്തിയെന്നും ആർബിഐ റിപ്പോർട്ട് പരാമർശിക്കുന്നു.

Eng­lish Summary:bad debts issue in india

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.