കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് നൽകിയ ഭക്ഷണത്തിൽ പല്ലിയും പാറ്റയും പാമ്പിൻ കുഞ്ഞും അരണയും കണ്ടെത്തിയതിനെ തുടർന്ന് വിദ്യാർത്ഥികൾ ഹോസ്റ്റൽ ഉപരോധിച്ചു. ഈസ്റ്റ് ഗോദാവരി ജില്ലയിലെ സൂറം പാളയത്തിലുള്ള ആദിത്യ എഞ്ചിനീയറിങ്ങ് കോളേജിലാണ് സംഭവം. ഈ ഭക്ഷണം കഴിച്ച വിദ്യാർത്ഥികളിൽ മിക്കവരുടെയും ആരോഗ്യസ്ഥിതി മോശമാണ്.
ഈ കോളേജിലെ അമ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് ടൈഫോയിഡും മഞ്ഞപ്പിത്തവും ബാധിച്ചതായുള്ള വാര്‍ത്തകള്‍ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ പറ്റി നിരവധി തവണ മാനേജ്‌മെന്റിനോട് പരാതിപ്പെട്ടെങ്കിലും ഇതുവരെയും യാതൊരു നടപടിയും മാനേജ്മെന്റ് കൈക്കൊണ്ടില്ല.
ഇതേ തുടർന്ന് നൂറുകണക്കിന് വിദ്യർത്ഥികളാണ് കഴിഞ്ഞ ദിവസം സമരം ചെയ്തത്. ഇനി സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ ഉണ്ടായാല്‍ മാത്രമെ പ്രശ്‌നപരിഹാരമുണ്ടാകുവെന്ന് ഇപ്പോഴും കോളേജിൽ സമരം തുടർന്ന് കൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.