28 March 2024, Thursday

Related news

March 18, 2024
March 12, 2024
March 11, 2024
March 10, 2024
March 1, 2024
February 26, 2024
February 17, 2024
February 16, 2024
February 14, 2024
February 13, 2024

മോശം ഫോം; കോലി ശക്തമായി തിരിച്ചുവരും: റിസ്വാന്‍

Janayugom Webdesk
ലണ്ടന്‍
May 12, 2022 10:23 pm

മോശം ഫോമിനിടയിലും വിരാട് കോലിയെ പിന്തുണച്ച് പാകിസ്ഥാന്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാന്‍. കോലി ചാമ്പ്യന്‍ പ്ലെയറാണെന്നും ശക്തമായി തിരിച്ചുവരാന്‍ പ്രാര്‍ഥിക്കുമെന്നും റിസ്‌‌വാന്‍ പറഞ്ഞു. ‘കോലി ഒരു കഠിനാധ്വാനിയാണ്. ഓരോ കളിക്കാരനും ഇത്തരം ഘട്ടങ്ങളിലൂടെ കടന്നുപോകും. നല്ല സമയങ്ങളുണ്ട്, പിന്നീട് മോശം സമയങ്ങളുണ്ട്. എല്ലാം നല്ലതാണ്. 

സെഞ്ചുറി നേടിയ കളിക്കാര്‍ പൂജ്യത്തിന് പുറത്താകുന്നു, ഇതൊരു ജീവിത ചക്രമാണ്,’റിസ്വാന്‍ പറഞ്ഞു. കഴിഞ്ഞ രണ്ടര വര്‍ഷത്തിലേറെയായി വിരാട് കോലിയുടെ ബാറ്റില്‍ നിന്നൊരു സെഞ്ചുറി പിറന്നിട്ട്. ഐപിഎല്ലില്‍ 15 സീസണുകള്‍ക്കിടയിലെ ഏറ്റവും മോശം പ്രകടനത്തിനരികെയാണ് കോലി.
12 മത്സരങ്ങളില്‍ 19 ശരാശരിയില്‍ 216 റണ്‍സ് മാത്രമാണ് ഈ സീസണില്‍ ആര്‍സിബി മുന്‍ നായകന്റെ സമ്പാദ്യം. 58 ആണ് ഉയര്‍ന്ന സ്‌കോര്‍.

Eng­lish Summary:Bad form; Kohli will make a strong come­back: Rizwan
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.