November 30, 2022 Wednesday

ആണ്‍കുട്ടികളുമായി മോശം രീതിയില്‍ സംസാരം; മാതാപിതാക്കള്‍ അഞ്ചാംക്ലാസുകാരിയെ കനാലിലെറിഞ്ഞു

Janayugom Webdesk
മീററ്റ്
September 5, 2022 1:30 pm

അനുസരണക്കേടുകാണിക്കുന്നെന്നും ആണ്‍കുട്ടികളുമായി സംസാരിക്കുന്നെന്നും ആരോപിച്ച് അഞ്ചാംക്ലാസുകാരിയെ കനാലിലെറിഞ്ഞു. മകളെ കനാലിലെറിഞ്ഞ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മീററ്റിലെ ഗംഗാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കുട്ടിയുടെ അച്ഛന്‍ ബബ്ലുകുമാര്‍ (40), അമ്മ ശിഖ(34) ഇവരുടെ ബന്ധു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സെപ്റ്റംബര്‍ ഒന്നാം തീയതി കുട്ടിയെ കാണാനില്ലെന്നു കാട്ടി ഇവര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇവര്‍തന്നെയാണ് മകളെ കനാലിലെറിഞ്ഞതെന്ന് മനസ്സിലായത്.

ചോദ്യം ചെയ്യലില്‍ രണ്ടുപേരും കുറ്റം സമ്മതിച്ചിട്ടുണ്ട്. മകള്‍ നിരവധി ആണ്‍കുട്ടികളുമായി മോശം രീതിയില്‍ സംസാരിക്കുകയും അനുസരണക്കേടും കാട്ടിയിരുന്നു. ഇതില്‍ പ്രകോപിതരായ മാതാപിതാക്കള്‍ ബന്ധുവുമായി ചേര്‍ന്ന് കൊലപാതകത്തിന് പദ്ധതിയിടുകയായിരുന്നു. സെപ്റ്റംബര്‍ ഒന്നാംതീയതി ഇവര്‍ കുട്ടിയെ വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ടുപോവുകയും കനാലിനടുത്തെത്തിച്ച് വെള്ളത്തിലേക്ക് തള്ളിയിടുകയും ചെയ്തു. ദൂരേക്ക് ഒഴുകിപ്പോകുന്നതു വരെ കാത്തിരുന്നു. കുട്ടി ഒഴുകിപ്പോയെന്ന് ഉറപ്പാക്കിയശേഷം പൊലീസ് സ്റ്റേഷനിലെത്തി മകളെ കാണാനില്ലെന്ന് പരാതി നല്‍കി. പെണ്‍കുട്ടിയുടെ ഇളയ സഹോദരന്‍ അച്ഛനും അമ്മയും ചേച്ചിയെ കൂട്ടിക്കൊണ്ടുപോയതായി പറഞ്ഞു. തുടര്‍ന്നായിരുന്നു കുറ്റസമ്മതവും അറസ്റ്റും.

Eng­lish sum­ma­ry; bad talk with boys; The par­ents threw fifth class girl into the canal

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.