Web Desk

കോവളം

June 19, 2020, 11:16 am

പ്ലസ്ടു വിദ്യാര്‍ഥികളുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോകള്‍; നടപടിയുമായി സ്കൂള്‍ അധികൃതര്‍

Janayugom Online

പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിന്റെ ഭാഗമായി തുടങ്ങിയ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ചതായി പരാതി. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥികളുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് അശ്ലീല വിഡയോ എത്തിയത്. ഉടന്‍ തന്നെ സംഭവം ശ്രദ്ധയില്‍പ്പെട്ട അധ്യാപിക ഗ്രൂപ്പില്‍ നിന്ന് കുട്ടികളെ ഒഴിവാക്കുകയായിരുന്നു.സ്കൂള്‍ അധികൃതര്‍ വലിയതുറ പൊലീസിന് പരാതി നല്‍കി.സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

ENGLISH SUMMARY:bad videos in school what­sapp group
You may also like this video