Web Desk

മനാമ

July 17, 2021, 2:37 pm

ബഹ്റൈൻ നവകേരള പി.കെ.വി, എന്‍ ഇ ബാലറാം അനുസ്മരണം നടത്തി

Janayugom Online

കേരളത്തിൻറെ ആദർശരാഷ്ട്രീയത്തിൻറെ പ്രതിരൂപമായിരുന്ന മുൻമുഖ്യമന്ത്രി പി.കെ.വാസുദേവൻനായരുടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ കേരളത്തിലെ സ്ഥാപകനേതാക്കളിലൊരാളും പണ്ഡിതനും വാഗ്മിയുമായ എന്‍ ഇ ബാലറാമിനെയും അനുസ്മരിച്ചു.അനുസ്മരണ സമ്മേളനം കേരള നിയമസഭയുടെ ഡെ.സ്പീക്കർ ശ്രീ. ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു.

ഓൺലൈനായി നടന്ന പരിപാടിയിൽ മനാമ മേഖലാ സെക്രട്ടറി ശ്രീ. രജീഷ് പട്ടാഴി സ്വാഗതം പറഞ്ഞു. ശ്രീ. അസീസ് ഏഴാംകുളം അദ്ധ്യക്ഷനായിരുന്നു. പരിപാടിക്ക് അഭിവാദ്യമർപ്പിച്ച് കോർഡിനേഷൻ സെക്രട്ടറി ശ്രീ. ഷാജി മൂതലാ, നവകേരള സെക്രട്ടറി ശ്രീ. റെയ്സൺ വർഗീസ്, പ്രസിഡൻറ് ശ്രീ. ET ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. വിവിധ മേഖലാ കമ്മറ്റികളെ പ്രതിനിധീകരിച്ച് ശ്രീ.പ്രവീൺ, ശ്രീ.എ കെ സുഹൈൽ എന്നിവർ സംസാരിച്ചു. ശ്രീ. ജേക്കബ് മാത്യു നന്ദി പറഞ്ഞു.

ENGLISH SUMMARY:Bahrain Navak­er­ala con­duct­ed pkv and ne bal­ram Remem­brance was held
You may also like this video