ബഹ്‌റൈൻ നവകേരള ബഹ്‌റൈൻ ബീച്ച് റിസോർട്ടിൽ കുടുംബസംഗമം സംഘടിപ്പിച്ചു. പ്രസിഡണ്ട് എന്‍കെ. ജയന്റെ അധ്യക്ഷതയിൽ ആരംഭിച്ച പ്രോഗ്രാമിൽ സെക്രട്ടറി എ കെ സുഹൈൽ സ്വാഗതവും കൺവീനർ ശ്രീജിത്ത് മൊകേരി നന്ദിയും പറഞ്ഞു. ബഹറിനിൽനിന്നും ലോക കേരളസഭയിലേക്കു തെരെഞ്ഞെടുത്ത ഷാജി മൂതലയെ നവകേരളയുടെ മുതിർന്ന നേതാവ് എ വി പ്രസന്നൻ പൊന്നാടയണിച്ചു ആദരിച്ചു.
കോ ഓർഡിനേഷൻ അംഗം ബിജു ജോൺ ‚ഇപിഎച്ച് (എക്സ്പാറ്റ് പ്രിൻന്റ്) ഹൗസ് ഡയക്ടർ ബോർഡ് അംഗം തങ്കച്ചൻ വിതയത്തിൽ എന്നിവർ ആശംസകൾ നേർന്നു.പ്രൊഗ്രാം കോർഡിനേറ്റർ എം സി. പവിത്രന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കലാ കായിക പരിപാടികൾ കുടുംബസംഗമത്തിനു മികവേകി. ജേക്കബ് മാത്യു, പ്രവീൺ മേല്പത്തൂർ, അസീസ് ഏഴാംകുളം, സുബൈർ, റെയ്സൺ വര്ഗീസ്, സതീഷ് ചന്ദ്രൻ, സുനിൽ ദാസ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.ബഹ്‌റൈനിലെ പ്രശസ്തമായ “ആരവത്തിന്റ” നാടൻ പാട്ടുകൾ ശ്രദ്ധേയമായി .പങ്കെടുത്തവരിൽ നിന്നും നറുക്കെടുപ്പിലൂടെ തെരെഞ്ഞെടുത്ത ഒരാൾക്ക് കേരളത്തിലേക്ക് യാത്ര ചെയ്യാനുള്ള എയർ ടിക്കറ്റ് വേദിയിൽ വെച്ചുതന്നെ സമ്മാനിക്കുകയുണ്ടായി.
English Summary:Bahrain organized the Navakerala family reunion
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.