September 29, 2022 Thursday

Related news

September 1, 2022
August 29, 2022
August 9, 2022
July 19, 2022
July 18, 2022
July 5, 2022
June 17, 2022
June 1, 2022
April 7, 2022
March 29, 2022

ബൈഡൻ അധികാരത്തിൽ

Janayugom Webdesk
വാഷിങ്ടൺ:
January 20, 2021 10:51 pm

അമേരിക്കയുടെ 46 -ാ മത് പ്രസിഡന്റായി ജോ ബൈഡൻ അധികാരമേറ്റെടുത്തു. രാജ്യത്തെ ആദ്യ വനിതാ വൈസ് പ്രസിഡന്റ് എന്ന ചരിത്രമെഴുതി കമലാ ഹാരിസ് വൈസ് പ്രസിഡന്റ് പദവിയും ഏറ്റെടുത്തു. ഏതുവിധത്തിലും അധികാരത്തിൽ തുടരാൻ തീവ്രശ്രമങ്ങൾ നടത്തിയ മുൻഗാമി ഡൊണാൾഡ് ട്രംപിനെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ ജനകീയ വോട്ട് നേടിയാണ് ബൈഡൻ പരാജയപ്പെടുത്തിയത്.

അരനൂറ്റാണ്ടിലേറെയുള്ള ഡെമോക്രാറ്റിക് രാഷ്ട്രീയ പാരമ്പര്യവും ബരാക് ഒബാമയ്ക്കൊപ്പം വൈസ് പ്രസിഡന്റായിരുന്ന എട്ടു വർഷത്തെ അനുഭവസമ്പത്തും 78കാരനായ ബൈഡന്റെ കൈമുതലാണ്. വൈറ്റ്ഹൗസിലെത്തുന്ന ഏറ്റവും പ്രായക്കൂടുതലുള്ള പ്രസിഡന്റും ബൈഡൻ തന്നെയാണ്. യുഎസിലെ പ്രധാന പാർട്ടികളിലൊന്നിനു കീഴിൽ മത്സരിച്ച് വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുന്ന അമേരിക്കൻ വംശജയല്ലാത്ത ആദ്യ വ്യക്തിയാണ് കമലാ ഹാരിസ്.

വൈസ് പ്രസിഡന്റാകുന്ന ആദ്യ ആഫ്രിക്കൻ അമേരിക്കൻ, ആദ്യ ഇന്ത്യൻ അമേരിക്കൻ എന്നീ നേട്ടങ്ങളും കമല ഹാരിസിന് സ്വന്തം. ഇന്ത്യൻ സമയം ഇന്നലെ രാത്രി പത്തുമണിയോടെയാണ് ബൈഡൻ അധികാരമേറ്റെടുത്തത്. ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാതെ ഏതാനും മണിക്കൂറുകൾക്ക് മുൻപ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ്ഹൗസ് വിട്ടിരുന്നു. സ്ഥാനമൊഴിയുന്ന അമേരിക്കൻ പ്രസിഡന്റുമാർ പരമ്പരാഗതമായി ഓവൽ ഓഫീസിൽ എഴുതിവയ്ക്കുന്ന രഹസ്യരേഖയും ട്രംപ് കൈമാറി. സംഭവബഹുലമായിരുന്ന ട്രംപ് യുഗം അവസാനിക്കുമ്പോൾ പ്രതികൂലമായ കോവിഡ് വ്യാപനത്തേയും സാമ്പത്തിക ഇടിവിനേയും മറികടക്കാൻ ബൈഡന് കഴിയുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

ENGLISH SUMMARY: baiden came into pow­er in america

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.