Web Desk

വാഷിങ്ടൺ

November 08, 2020, 8:18 am

വിഭജിക്കുന്ന നേതാവാകില്ല, എല്ലാവരെയും ഒന്നിപ്പിക്കുന്ന പ്രസിഡന്റായിരിക്കും: ബൈഡൻ

Janayugom Online

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞടുപ്പിൽ വിജയച്ചതിന് പിന്നാലെ ജോ ബൈഡനും കമല ഹാരിസും രാജ്യത്തെ അഭിസംബോധന ചെയ്തു. അമേരിക്കയെ ഭിന്നിപ്പിക്കുകയല്ല, ഒന്നിപ്പിക്കുന്ന പ്രസിഡന്റാവും താനെന്ന് ബൈഡൻ രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ട് പറഞ്ഞു.

കോവിഡിനെ പിടിച്ച് കെട്ടാനായിരിക്കും ആദ്യ ശ്രമമെന്ന് ബൈഡൻ പറഞ്ഞു. ലോകത്തിനു മുന്നിൽ തകർന്ന പോയ അമേരിക്കയുടെ പ്രതിച്ഛായ വീണ്ടെടുക്കാനായിരിക്കും പ്രവർത്തനമെന്നും ബൈഡൻ ആഹ്വാനം ചെയ്തു. ചുവന്ന സംസ്ഥാനങ്ങളും നീല സംസ്ഥാനങ്ങളും എന്ന് തരതിരിച്ച് അമേരിക്കയെ കാണില്ലെന്നും മറിച്ച് എല്ലാവരെയും ഒന്നിപ്പിക്കുന്ന പ്രസിഡന്റായിരിക്കുമെന്നും ബൈഡൻ പറഞ്ഞു. അമേരിക്ക എന്നാൽ ഐക്യനാടുകളാണ് (യുണൈറ്റഡ് സ്റ്റേറ്റ്സ്) എന്നായിരുന്നു ബൈഡന്റെ വാക്കുകൾ. ശാസ്ത്ര സമൂഹത്തിന്റെ പിന്തുണയോടെ കോവിഡിനെ നേരിടുമെന്നും ബൈഡൻ ജനങ്ങളോട് പറഞ്ഞു.

ENGLISH SUMMARY: baiden’s address to nation after victory

YOU MAY ALSO LIKE THIS VIDEO