October 1, 2022 Saturday

Related news

August 4, 2022
July 3, 2022
June 29, 2022
April 28, 2022
December 15, 2021
November 12, 2021
October 29, 2021
October 28, 2021
October 23, 2021
October 11, 2021

അലന്റെയും താഹയുടെയും ജാമ്യം: ഹർജിയിൽനിന്നു ജഡ്ജി പിന്മാറി

Janayugom Webdesk
കൊച്ചി
September 14, 2020 10:21 pm

പന്തീരാങ്കാവ് കേസിലെ പ്രതികളായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ സർപ്പിച്ച ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി. ജസ്റ്റീസ് എം ആർ അനിതയാണ് പിന്മാറിയത്. ഒരിക്കൽ കേസ് പരിഗണിച്ച സാഹചര്യത്തിലാണ് പിന്മാറ്റം. പുതിയ ജഡ്ജ് ഉൾപ്പെടുന്ന ബെഞ്ച് ഹർജി ബുധനാഴ്ച പരിഗണിക്കും.

പ്രതികൾക്ക് ജാമ്യം അനുവദിച്ചത് സമൂഹത്തിൽ അസ്വസ്ഥതകൾക്ക് വഴിയൊരുക്കുമെന്നാണ് എൻഐഎയുടെ വാദം. കഴിഞ്ഞ ദിവസം കൊച്ചി എൻഐഎ കോടതിയാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്. 11 ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

Eng­lish sum­ma­ry; Bail for Alan and Taha
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.