ഇത്രയുമധികം ആളുകൾ വിമാനത്താവളത്തിൽ തന്നെ സ്വീകരിക്കാനെത്തിയത് താൻ പറഞ്ഞിട്ടല്ലെന്ന് രജിത് കുമാർ. 70 ദിവസം ബിഗ് ബോസിന് വേണ്ടി അടച്ചിച്ച ഒരിടത്താണ് താമസം, പുറംലോകവുമായി ഒരു ബന്ധവുമുണ്ടായിട്ടില്ല. തന്നോടുള്ള ഇഷ്ടംകൊണ്ടായിരിക്കാം ഇത്രയധികം യുവാക്കൾ വിമാനത്താവളത്തിൽ തന്നെ ഒരു നോക്കു കാണാൻ വന്നതെന്നും ആലുവ പൊലീസ് സ്റ്റേഷനിൽ നിന്നും ജാമ്യത്തിലിറങ്ങിയ ശേഷം രജിത് കുമാർ പറഞ്ഞു.
താൻ പറഞ്ഞതെല്ലാം സത്യാമാണെന്ന് സിഐ സാറിന് മനസിലായെന്നും രജിത് പറഞ്ഞു. ഒന്നും ആസൂത്രിതമായിരുന്നില്ല. പുറത്തിറങ്ങി വന്നപ്പോഴാണ് ഇത്രയും വലിയ ആൾക്കൂട്ടത്തെ കണ്ടത്. അവർ ആസൂത്രിതമായി കൂട്ടത്തോടെ വന്നതാണെന്ന് വിശ്വസിക്കുന്നില്ല. താൻ ഒളിവിൽ പോയതല്ല. വീട്ടിൽ വന്ന് ഗേറ്റ് പൂട്ടിയാണ് ഇരുന്നത്. മൊബൈലും ഓഫ് ചെയ്തിരുന്നു. ആറ്റിങ്ങൾ പൊലീസ് വീട്ടിലെത്തിയപ്പോൾ താനവിടെ നിൽപ്പുണ്ടായിരുന്നെന്നും രജിത് വ്യക്തമാക്കി.
ആളുകൾ വിമാനത്താവളത്തിൽ തടിച്ചു കൂടിയത് തന്നോടുള്ള സ്നേഹം കൊണ്ടാണ്. സിഐ പറഞ്ഞപ്പോഴാണ് എയർപോർട്ടിൽ 500 മീറ്റർ പരിധിക്കുള്ളിൽ ആളുകൾ കൂടി നിന്നുകൂടാ എന്ന വിവരം താൻ അറിഞ്ഞത്. അവിടെ എത്തിയവരും ഈ അറിവില്ലാതെ എത്തിയവരാകാം. എന്തു തന്നെയായാലും കൊറോണ എന്ന വില്ലനെതിരെ നമ്മൾ പോരാടണം, ഈ പ്രവർത്തനം കാര്യക്ഷമമായി നടത്തുന്ന നമ്മുടെ ആരോഗ്യ വകുപ്പ് എല്ലാവർക്കും മാതൃകയാണെന്നും രജിത് പറഞ്ഞു.
അഞ്ജതകൊണ്ടാണ് എല്ലാം സംഭവിച്ചതെന്നും പക്ഷേ തന്നെയിപ്പോൾ പലരും കാണുന്നത് കൊലയാളിയെ പോലെയോ തീവ്രവാദിയെ പോലെയോ ബോംബ് പൊട്ടിച്ചവനെ പോലെയോ പീഡിപ്പിച്ചവനെ പോലെയോ ആണ്. എന്നാൽ ഞാൻ വില്ലനല്ല കൊറോണയാണ് യഥാർത്ഥ വില്ലൻ എന്നും എന്നെ കാണാൻ വന്നവർ ഒരു തെറ്റും ചെയ്തിട്ടില്ല,അവർ നിഷ്കളങ്കരാണെന്നും അവരെ ശിക്ഷിക്കേണ്ട കാര്യമില്ല അതിനു പകരം എല്ലാ തെറ്റും താനേറ്റെടുക്കുന്നു എന്നും തന്നെ ശിക്ഷിക്കാമെന്നും രജിത് പറയുന്നു. ഹൈക്കടതി വിധി ലംഘിച്ച് നെടുംമ്പാശ്ശേരി വിമാനത്താവളത്തിൽ കൂട്ടം കൂടി. യാത്രക്കാർക്കും വിമാനത്താവള ജീവനക്കാർക്കും തടസ്സം സൃഷ്ടിച്ചു. എന്നീകുറ്റങ്ങളാണ് രജിത്തിനെതിരെ ചുിമത്തിയിരിക്കുന്നത്.
English Summary: Bail for rejith kumar big boss
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.