Web Desk

മുംബൈ

November 11, 2020, 5:26 pm

അര്‍ണാബ് ഗോസ്വാമിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

Janayugom Online

ഇന്റീരിയര്‍ ഡിസൈനറിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അര്‍ണാബ് ഗോസ്വാമിക്ക് സുപ്രീംകോടതി ജാമ്യം നല്‍കി. അമ്പതിനായിരം രൂപ കെട്ടിവെച്ച് അര്‍ണാബിനെയും മറ്റ് രണ്ട് പ്രതികളെയും മോചിപ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

അറസ്റ്റിലായതിന് ശേഷം എട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് അര്‍ണാബിന് ജാമ്യം ലഭിക്കുന്നത്. ജാമ്യ ഉത്തരവ് നടപ്പിലാക്കിയതിന് ശേഷം അത് തങ്ങളെ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അര്‍ണാബിന്റെ അറസ്റ്റ് രാഷ്ട്രീയ പകപോക്കല്‍ ആണെന്നും മാധ്യമ സ്വാതന്ത്രത്തിന് മേലുളള കടന്നുകയറ്റമാണെന്നും ഹര്‍ജിയില്‍ വാദിച്ചു.

ENGLISH SUMMARY: BAIL GRANTED FOR ARNAB GOSWAMY

YOU MAY ALSO LIKE THIS VIDEO