Web Desk

മുംബൈ

March 02, 2021, 12:48 pm

ടിആര്‍പി തട്ടിപ്പു കേസ്; ബാര്‍ക്ക് സിഇഒ പാര്‍ഥോദാസ് ഗുപ്തയ്ക്ക് ജാമ്യം

Janayugom Online

മുംബൈ ടിആര്‍പി തട്ടിപ്പു കേസില്‍ അറസ്റ്റ് ചെയ്ത ബാര്‍ക്ക് സിഇഒ പാര്‍ഥോദാസ് ഗുപ്തയ്ക്ക് ബോംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചു. അനുമതി കൂടാതെ രാജ്യം വിടരുതെന്ന ഉപാധിയോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

ഡിസംബര്‍ 24 നാണ് പാര്‍ഥോദാസിനെ അറസ്റ്റ് ചെയ്യുന്നത്. അന്നു മുതല്‍ ജയിലാലായിരുന്നു. പാര്‍ഥോദാസിന്റെ ജാമ്യം സെഷൻസ് കോടതി നിഷേധിച്ചതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

പാര്‍ഥോദാസ് ഗുപ്തയും ടിആര്‍പി തട്ടിപ്പുകേസിലെ മറ്റൊരു പ്രതിയായ റിപ്പബ്ലിക് ടി വി എഡിറ്റര്‍ ഇൻ ചീഫ് അര്‍ണാബ് ഗോസ്വാമിയും തമ്മില്‍ നടന്ന വാട്സാപ്പ് ചാറ്റ് പുറത്ത് വന്നിരുന്നു.

ENGLISH SUMMARY: bail grant­ed for bark ceo in trp  scam case

YOU MAY ALSO LIKE THIS VIDEO