ഹിന്ദു ദൈവങ്ങളെ അപമാനിച്ച് സംസാരിച്ചെന്ന് പരാതിയിൽ അറസ്റ്റിലായ സ്റ്റാൻഡ് അപ്പ് കൊമേഡിയൻ മുനാവർ ഫാറൂഖിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടി മധ്യപ്രദേശ് ഹൈക്കോടതി. പൊലീസ് ഇതുവരെ കേസ് ഡയറി കോടതിയിൽ ഹാജരാക്കത്തതിനാലാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടിവെച്ചത്.
ഫാറൂഖിയുടെ കസ്റ്റഡി കാലാവധി നീട്ടാനായി പൊലീസ് കേസ് ഡയറി സമർപ്പിക്കാൻ വൈകിപ്പിക്കുന്നതാണെന്ന് അദ്ദേഹത്തിനു വേണ്ടി ഹാജരായ അഭിഭാഷകൻ അൻഷുമാൻ ശ്രീവാസ്തവ പറഞ്ഞു. അറസ്റ്റിലായി ഇത്രയും ദിവസങ്ങൾ കഴിഞ്ഞിട്ടും കേസ് ഡയറി സമർപ്പിക്കാത്ത് പൊലീസിന്റെ ഭാഗത്തു നിന്നുള്ള ഗുരുതര വീഴ്ചയാണെന്ന് ശ്രീവാസ്തവ പറഞ്ഞു. കേസ് ഡയറി എത്രയും വേഗം സമർപ്പിക്കാൻ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നാരോപിച്ച് മുംബൈയിലെ സ്റ്റാന്‍ഡ്അപ്പ് കൊമേഡിയന്‍ മുനാവര്‍ ഫറൂഖിയെ ജനുവരി രണ്ടിനാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഡോറില്‍ നടത്തിയ ഒരു പരിപാടിക്കിടെ ഹിന്ദു ദൈവങ്ങളെയും കേന്ദ്രമന്ത്രി അമിത് ഷായെയും അപമാനിച്ചെന്നാരോപിച്ച് ഹിന്ദുത്വ സംഘടനകള്‍ നല്കിയ പരാതിയിലാണ് അറസ്റ്റ്.
English Summary : Munavar Farouqi bail plea extended
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.