രഹ്ന ഫാത്തിമയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി

Web Desk
Posted on December 04, 2018, 5:38 pm

പത്തനംതിട്ട∙ മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രഹ്ന ഫാത്തിമയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി. റിവ്യു പെറ്റീഷന്‍ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. പത്തനംതിട്ട സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.രഹനാ ഫാത്തിമയെ ചോദ്യം ചെയ്യാനായി പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന റിവ്യു പെറ്റീഷന്‍ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.

നേരത്തെയും പോലീസ് കസ്റ്റഡി ആവശ്യപ്പെട്ട ഹര്‍ജിയില്‍ രണ്ടു മണിക്കൂര്‍ മാത്രമായിരുന്നു കോടതി പൊലീസിന് ചോദ്യം ചെയ്യാന്‍ അനുവാദം നല്‍കിയത്. ഇവരുടെ ജാമ്യാപേക്ഷാ തള്ളിയതോടെ വീണ്ടും രഹനയ്ക്ക് കൊട്ടാരക്കര ജയിലില്‍ തന്നെ കഴിയേണ്ടി വരും.ബിജെപി നേതാവ് ബി.രാധാകൃഷ്ണ മേനോനാണു രഹ്നയ്ക്കെതിരെ പരാതി നല്‍കിയത്. പത്തനംതിട്ട പൊലീസ് കൊച്ചിയിലെ ഓഫിസിലെത്തിയാണ് അറസ്റ്റ് ചെയ്തത്.