Web Desk

ന്യൂഡൽഹി

January 22, 2021, 10:19 am

സിദ്ദിഖ് കാപ്പന്റെ ജാമ്യഹര്‍ജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Janayugom Online

മലയാളി മാധ്യമപ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ആണ് ഹര്‍ജി പരിഗണിക്കുന്നത്.

നിയമ വിരുദ്ധമായി അറസ്റ്റ് ചെയ്യപ്പെട്ട സിദ്ധിഖ് കാപ്പന് ഉടന്‍ ജാമ്യം അനുവദിക്കണമെന്ന് ഹര്‍ജിക്കാരായ പത്രപ്രവര്‍ത്തക യൂണിയന്‍ കോടതിയില്‍ ആവശ്യപ്പെടും. ഹത്രാസ് ബലാത്സംഗ കൊലയുടെ മറവില്‍ കലാപം സൃഷ്ടിക്കാന്‍ ഗൂഢാലോചന നടത്തി എന്നാണ് സിദ്ദിഖ് കാപ്പന് എതിരെയുള്ള ഉത്തര്‍പ്രദേശ് പൊലീസിന്റെ ആരോപണം.

Eng­lish sum­ma­ry: Bail plea of sid­dique kappan
You may also like this video;