ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസിലെ രണ്ടാം പ്രതി അനുശാന്തിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി. ഇത് പരിഗണിച്ച് ജാമ്യം അനുവദിക്കണം. ഒപ്പം ശിക്ഷാവിധി റദ്ദാക്കണം എന്നീ രണ്ട് ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള ഹര്‍ജിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
ശിക്ഷ റദ്ദാക്കണമെന്ന അപേക്ഷയില്‍ കോടതി തീരുമാനം എടുക്കും വരെയാണ് ജാമ്യം. ജാമ്യ ഉപാധികള്‍ വിചാരണ കോടതിക്ക് നിശ്ചയിക്കാം. നേത്ര ചികിത്സയ്ക്കായി സുപ്രീം കോടതി അനുശാന്തിക്ക് രണ്ടുമാസത്തെ പരോള്‍ അനുവദിച്ച് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
2014 ല്‍ നടന്ന ആറ്റിങ്ങല്‍ ഇരട്ടകൊലപാതകത്തില്‍ അനുശാന്തിയുടെ ഭര്‍തൃമാതാവ് ഓമന, നാലു വയസ്സുള്ള മകള്‍ സ്വാസ്തിക എന്നിവരെയാണ് അനുശാന്തിയുടെ കാമുകനും സഹപ്രവര്‍ത്തകനുമായ നിനോ മാത്യ വീട്ടില്‍ കയറി വെട്ടിക്കൊന്നത്. കേസില്‍ സെഷന്‍സ് കോടതി വിധിച്ച വധശിഷ ഹൈക്കോടതി പരോളില്ലാതെ 25 വര്‍ഷം തടാവാക്കി ഇളവു ചെയ്തു. അനുശാന്തിയുടെ ഇരട്ട ജീവപര്യന്തം ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.