Web Desk

തിരുവനന്തപുരം

January 11, 2021, 5:19 pm

കടക്കാവൂര്‍ പോക്‌സോ കേസ്; അമ്മയുടെ ജാമ്യാപേക്ഷ തള്ളി

Janayugom Online

തിരുവനന്തപുരം കടക്കാവൂരിൽ അമ്മ മകനെ ലൈം​ഗികമായി പീഡിപിച്ചെന്ന കേസിൽ അമ്മയുടെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം പോക്സോ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കാനാണ്  യുവതിയുടെ കുടുംബത്തിന്റെ തീരുമാനം. നാളെ ഹൈക്കോടതിയിൽ ജാമ്യ അപേക്ഷ നൽകും. സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യമാണെന്നാണ് യുവതിയുടെ കുടുംബത്തിന്റെ നിലപാട്.
കടയ്ക്കാവൂരിൽ അമ്മ മകനെ പീഡിപ്പിച്ചതായി പറയപ്പെടുന്ന സംഭവത്തിന്റെ അന്വേഷണ ചുമതല ഐ ജി ഹർഷിത അട്ടല്ലൂരിക്ക്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവിറക്കി. കേസുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് കേസിന്റെ അന്വേഷണ ചുമതല ഐജി ഹർഷിത അട്ടല്ലൂരിക്ക് നൽകിയത്.

മകനെ ലൈംഗികമായി ഉപയോഗിച്ചുവെന്ന പരാതിയിൽ മേലാണ് കടയ്ക്കാവൂർ സ്വദേശിയായ സ്ത്രീയെ അറസ്റ്റ് ചെയ്തത്. എന്നാൽ കേസുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. കുടുംബവഴക്കിനെ തുടർന്ന് ഭര്‍ത്താവ് കെട്ടിച്ചമച്ച കേസാണ് ഇതെന്നാണ് കുട്ടിയുടെ അമ്മയുടെ വീട്ടുക്കാര്‍ പറയുന്നത്. എന്നാല്‍ കുട്ടിയുടെ പിതാവ് പരാതിയില്‍ ഉറച്ചു നില്‍ക്കുകയാണ്.

Eng­lish summary:Bail appli­ca­tion Rejected
You may also like this video: