ബജാജ് ഓട്ടോയിൽ ജനുവരി മാസം മൊത്തം വിൽപ്പനയിൽ 3.1 ശതമാനം ഇടിവ് രേഖപ്പെടുത്തി. ആകെ വില്‍പ്പന 3,94,473 യൂണിറ്റായി കുറഞ്ഞു. 2019 ജനുവരിയിൽ കമ്പനി മൊത്തം 4,07,150 യൂണിറ്റുകൾ വിറ്റഴിച്ചിരുന്നതായി ബജാജ് ഓട്ടോ പ്രസ്താവനയിൽ പറഞ്ഞു. മൊത്തം ആഭ്യന്തര വിൽപ്പന 16.6 ശതമാനം ഇടിഞ്ഞ് 1,92,872 യൂണിറ്റിലെത്തി. മുൻ വർഷം ഇത് 2,31,461 യൂണിറ്റായിരുന്നു. ആഭ്യന്തര വിപണിയിൽ ഇരുചക്രവാഹന വിൽപ്പന കഴിഞ്ഞ മാസം 1,57,796 യൂണിറ്റായിരുന്നു. 2019 ജനുവരിയിൽ 203,358 യൂണിറ്റുകളിൽ നിന്ന് 22.4 ശതമാനം ഇടിവ്.
English summary: Bajaj auto sale declines
YOU MAY ALSO LIKE THIS VIDEO