6 October 2024, Sunday
KSFE Galaxy Chits Banner 2

Related news

October 4, 2024
October 2, 2024
October 1, 2024
September 30, 2024
September 27, 2024
September 26, 2024
September 26, 2024
September 25, 2024
September 25, 2024
September 25, 2024

ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍റെ കൊലപാതകം; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

Janayugom Webdesk
ബെംഗളൂരു
February 23, 2022 2:33 pm

കര്‍ണാടകയില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍റെ കൊലപതാകത്തില്‍ രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു. ശിവമോഗ സ്വദേശികളായ രെഹാന്‍ ഷെരീഷ്, അബ്ദുള്‍ അഫ്നാന്‍ എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. കൊലപാതകത്തിൽ സംഘടനകൾക്ക് പങ്കുണ്ടെന്നും ഈ സംഘടനകളുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുകയാണെന്നും കർണാടക ആഭ്യന്തര മന്ത്രി പറഞ്ഞു. 

അതേസമയം ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍റെ കൊലപതാകത്തിന് പിന്നില്‍ വന്‍ ഗൂഡാലോചനയെന്നാണ് പൊലീസ് പറയുന്നത്. ആഴ്ചകള്‍ക്ക് മുന്നേ കൊലപാതകത്തിന് പദ്ധതി തയാറാക്കിയിരുന്നു. അറസ്റ്റിലായവരുടെ സംഘടനാ ബന്ധങ്ങള്‍ പരിശോധിക്കുകയാണ്. പ്രതികള്‍ക്ക് സഹായം നല്‍കിയെന്ന് സംശയിക്കുന്ന 12 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

ഞയറാഴ്ച രാത്രില്‍ കാറിലെത്തിയ അഞ്ചംഗ സംഘം ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനായിരുന്ന
ഹര്‍ഷയ്ക്ക് മുമ്പും നിരവധി ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നു. ശിവമോഗയില്‍ കൊലപാതകത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ വെള്ളിയാഴ്ച വരെ നീട്ടി. 

Eng­lish Summary;Bajrang Dal activist killed; Two more arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.