19 April 2024, Friday

Related news

April 18, 2024
April 15, 2024
April 8, 2024
April 6, 2024
April 4, 2024
March 31, 2024
March 24, 2024
March 21, 2024
March 14, 2024
March 11, 2024

ആശ്രമം വെബ് സീരീസിന്റെ ഷൂട്ടിംഗ് സെറ്റില്‍ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം; പ്രകാശ് ഝായുടെ മുഖത്ത് മഷിയൊഴിച്ചു

Janayugom Webdesk
മുംബൈ
October 25, 2021 11:55 am

സംവിധായകന്‍ പ്രകാശ് ഝായുടെ ഷൂട്ടിംഗ് സെറ്റില്‍ ബജ് രംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം.അദ്ദേഹത്തിന്റെ ‘ആശ്രമം’വെബ് സീരീസിന്റെ ഷൂട്ടിംഗ് നടക്കുന്ന ഭോപ്പാലിലെ സെറ്റിലാണ് ആക്രമണം നടന്നത്. സംഘമായി എത്തിയ ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍ സെറ്റിലുള്ളവരെ ആക്രമിക്കുകയായിരുന്നു.
പ്രകാശ് ഝായുടെ മുഖത്ത് ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍ മഷിയൊഴിക്കുകയും ചെയ്തു. 

ബോബി ഡിയോള്‍ അഭിനയിക്കുന്ന ‘ആശ്രമം’ വെബ് സീരീസിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ആക്രമണം.ഞായറാഴ്ച ഭോപ്പാലിലെ അരേര ഹില്‍സിലെ ഓള്‍ഡ് ജയില്‍ പരിസരത്ത് വെച്ചായിരുന്നു ആക്രമണം. സീരീസിന്റെ മൂന്നാം സീസണിന്റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയായിരുന്നു ബജ് രംഗ് ദള്‍ പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടത്.സീരീസില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്‍ ബോബി ഡിയോളും സ്ഥലത്തുണ്ടായിരുന്നു. നടനെ കയ്യില്‍ കിട്ടുമെന്ന് ആക്രോശിച്ചായിരുന്നു ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമം നടത്തിയത്.

‘പ്രകാശ് ഝാ മൂര്‍ദാബാദ്, ബോബി ഡിയോള്‍ മൂര്‍ദാബാദ്’ എന്നാക്രോശിച്ചുകൊണ്ടായിരുന്നു ബജ് രംഗ് ദള്‍ പ്രവര്‍ത്തകര്‍ സെറ്റിലേക്ക് അതിക്രമിച്ചുകയറിയത്.ഹിന്ദുമതത്തെ അപമാനിക്കുന്നതാണ് ‘ആശ്രമം’ സീരീസ് എന്നാണ് ബജ്‌രംഗ് ദളിന്റെ വാദം. പേര് മാറ്റാതെ ഇത് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും തീവ്ര ഹിന്ദുത്വ സംഘങ്ങള്‍ പറഞ്ഞിട്ടുണ്ട്.ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍ സെറ്റിലുള്ളവരെ മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ENGLISH SUMMARY:Bajrang Dal activists attack Ashram web series shoot­ing site
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.