19 April 2024, Friday

മഹാനവമി ദിനത്തിൽ ബജ്റംഗ്ദൾ പ്രവർത്തകർ ത്രിശൂൽ ദീക്ഷ നടത്തി

Janayugom Webdesk
മംഗളൂരു
October 15, 2021 9:00 pm

മഹാനവമിദിനത്തിൽ മംഗളൂരുവിലെ വിശ്വഹിന്ദു പരിഷത്തിന്റെ ഓഫീസിൽ ബജ്റംഗ്ദൾ പ്രവർത്തകർ ത്രിശൂൽ ദീക്ഷ നടത്തി ത്രിശൂലങ്ങൾ വിതരണം ചെയ്തത് വിവാദമായി. ഇതുസംബന്ധിച്ച വിവരം ലഭിച്ചതോടെ സിറ്റി പൊലീസ് കമ്മിഷണർ എൻ ശശികുമാർ അന്വേഷണത്തിന് ഉത്തരവിട്ടു. 

മംഗളൂരു ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ നടന്ന ആയുധപൂജയിൽ വിഎച്ച്പിയും ബജ്റംഗ്ദളും ത്രിശൂൽ ദീക്ഷ നടത്തിയിട്ടുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. എല്ലാ വർഷവും ആയുധപൂജ സമയത്താണ് ഇത് ചെയ്യുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ത്രിശൂൽ പൂജ നിയമത്തിന് എതിരാണോ എന്ന് പരിശോധിക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണർ എൻ ശശികുമാർ പറഞ്ഞു. വിഎച്ച്പി മംഗളൂരു ഡിവിഷൻ സെക്രട്ടറി ശരൺ പമ്പ്വെൽ, ബജ്റംഗ്ദൾ നേതാവ് രഘു സകലേഷ്പുര എന്നിവരുടെ നേതൃത്വത്തിലാണ് ആയുധപൂജ നടന്നത്. 

ഉഡുപ്പിയിലും പുത്തൂരിലും സമാനമായ പൂജകൾ നടത്തിയതായും പൊലീസിന് വിവരം ലഭിച്ചു. മംഗളൂരു വി എച്ച് പി ഓഫീസിലെ ആയുധപൂജയ്ക്ക് ശേഷം 150 ഓളം ബജ്റംഗ്ദൾ പ്രവർത്തകർക്ക് ത്രിശൂലം നൽകുകയും ആയുധം ഉപയോഗിക്കുമെന്ന് പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. ഇതിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ രൂക്ഷവിമർശനങ്ങൾ ഉയർന്നുവന്നിരിക്കുകയാണ്.
Eng­lish Summary;Bajrang Dal activists per­form Trishul Dik­sha on Mahanava­mi day
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.