11 September 2024, Wednesday
KSFE Galaxy Chits Banner 2

Related news

July 6, 2023
June 27, 2023
June 23, 2023
May 17, 2023
February 25, 2023
September 29, 2022
July 26, 2022
February 23, 2022

നവരാത്രി ആഘോഷത്തിൽ പങ്കെടുത്തിന് മുസ്ലീം യുവാക്കളെ അടിച്ചോടിച്ച് ഹിന്ദു സംഘടന

Janayugom Webdesk
അഹമ്മദാബാദ്
September 29, 2022 11:12 am

നവരാത്രി ആഘോഷത്തിൽ പങ്കെടുത്തിന് മുസ്ലീം യുവാക്കൾക്ക് ഹിന്ദു സംഘടനയുടെ മർദ്ദനം. അഹമ്മദാബാദിലാണ് സംഭവം. ‘ലൗ ജിഹാദ്’ തടയാൻ വേണ്ടിയാണ് യുവാക്കളെ പിടികൂടിയതെന്ന് സംഘടനാ വക്താക്കൾ അറിയിച്ചു. നവരാത്രി ആഘോഷ വേദികളിൽ മറ്റ് മതസ്ഥർ പങ്കെടുക്കുന്നത് തടയാൻ വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദൾ വളണ്ടിയർമാർ രണ്ടിടത്ത് പരിശോധന നടത്തിയിരുന്നു. നാല് യുവാക്കള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ചൊവ്വാഴ്ച രാത്രി ഉണ്ടായ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുന്നുണ്ട്.

അതേസമയം സംഭവത്തില്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ചില മതവിരുദ്ധർ ഹിന്ദു പെൺകുട്ടികളെ പീഡിപ്പിക്കാനും, ലൗ ജിഹാദിനും വേണ്ടി മനഃപൂർവം പ്രകോപനം സൃഷ്ടിക്കുകയാണെന്ന് വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദൾ നേതാക്കൾ ആരോപിക്കുന്നു.

Eng­lish Sum­ma­ry: Bajrang Dal activists thrash Mus­lim man for enter­ing Gar­ba event in Ahmedabad
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.