September 28, 2022 Wednesday

Related news

September 26, 2022
September 23, 2022
September 23, 2022
September 21, 2022
September 14, 2022
September 13, 2022
September 13, 2022
September 12, 2022
September 7, 2022
September 5, 2022

മംഗളുരുവിലെ പബ്ബില്‍ ബജ്റംഗ്ദള്‍ ആക്രമണം

Janayugom Webdesk
ബംഗളുരു
July 26, 2022 8:56 pm

കര്‍ണാടകയിലെ മംഗളുരുവിലെ ഒരു പബ്ബില്‍ ഒരു കൂട്ടം കോളേജ് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച പാര്‍ട്ടിക്കുനേരെ ബജ്റംഗ്ദളിന്റെ ആക്രമണം. തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവമുണ്ടായത്. ഇന്ത്യന്‍ സംസ്‌കാരത്തിന് യോജിച്ചതല്ലെന്ന് ആരോപിച്ചാണ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമം.

പബ്ബില്‍ എത്തിയ ഹിന്ദുത്വ പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളോട് ഉടന്‍ പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയും അവര്‍ക്ക് നേരെ അസഭ്യം പറയുകയും ചെയ്തുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പബ്ബില്‍ നിന്ന് പുറത്തേക്ക് ഓടിയ വിദ്യാര്‍ത്ഥികളെ പിന്തുടര്‍ന്ന് അക്രമികള്‍ ശല്യപ്പെടുത്തുന്നതായി സമൂഹ മാധ്യമങ്ങളിലെ വീഡിയോകള്‍ വ്യക്തമാക്കുന്നു.

സംഭവത്തെക്കുറിച്ച്‌ പ്രതികരിക്കാന്‍ മംഗളുരു നോര്‍ത്ത് സ്റ്റേഷനിലെ പൊലീസ് ഇന്‍സ്‌പെക്ടര്‍ രാഘവേന്ദ്ര എം വിസമ്മതിച്ചു. ഇതേ പബ്ബ് 2009ല്‍ മറ്റൊരു പേരില്‍ നടത്തിയപ്പോള്‍ ശ്രീരാമസേന ആക്രമിച്ചിരുന്നു. നേരത്തെ സെന്റ് അലോഷ്യസ് കോളജിലെ വിദ്യാര്‍ത്ഥികള്‍ ചുംബിക്കുന്ന വീഡിയോ വൈറലായിരുന്നു. ഈ സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Eng­lish summary;Bajrang Dal attack on pub in Mangaluru

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.