Web Desk

വാഷിങ്ടൺ

December 15, 2020, 4:03 pm

ബജ്റംഗ്‍ദളിനോട് മൃദുസമീപനം; ഫേസ്‍ബുക്ക് വീണ്ടും വിവാദത്തിൽ

Janayugom Online

തങ്ങളുടെ വാണിജ്യ താല്പര്യം സംരക്ഷിക്കാനായി ഹിന്ദുത്വ സംഘടനയായ ബജ്റംഗ്‌ദളിനോട് ഫേസ്‍ബുക്ക് മൃദുസമീപനം സ്വീകരിക്കുന്നതായി റിപ്പോര്‍ട്ട്.

രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളെ ന്യായീകരിക്കുന്ന സംഘടനയെന്ന നിലയിലാണ് ഫേസ്‍ബുക്ക് ബ­ജ്റംഗ്‌ദളിനെ അടയാളപ്പെടുത്തിയിരിക്കുന്നതെങ്കിലും ബജ്റംഗ്‌ദളിന്റെ സോഷ്യ­ല്‍മീഡിയയിലുള്ള വളര്‍ച്ചയ്ക്ക് ഫേസ്‍ബുക്ക് ത­­ടസ്സം സൃഷ്ടിക്കുന്നില്ലെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ജൂ­ണില്‍ ഡല്‍ഹിയില്‍ ഒരു ക്രിസ്ത്യന്‍ പള്ളിക്ക് പുറത്തുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ബജ്റംഗ്‍ദള്‍ ഏറ്റെടുത്തുകൊണ്ടുള്ള വീഡിയോക്ക് 2.5 ലക്ഷം വ്യുവേഴ്സാണ് ഉണ്ടായിരുന്നതെന്നും വാള്‍ സ്ട്രീറ്റ് ജേണല്‍ പറയുന്നു.

ഭരണപക്ഷത്തുള്ള ബിജെപിക്കെതിരെയും ബിജെപിയുടെ ഘടകകക്ഷികള്‍ക്കെതിരെയും പ്രവര്‍ത്തിക്കുന്നതില്‍ ഫേസ്‍ബുക്ക് പക്ഷപാതം കാട്ടുന്നുവെന്ന വിവരമാണ് വീണ്ടും പുറത്തുവന്നിരിക്കുന്നത്. സോഷ്യല്‍ മീഡീയയില്‍ ബജ്റംഗ്‌ദളിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് തങ്ങളുടെ ബിസിനസിനെയും ജീവനക്കാരുടെ സുരക്ഷയെയും ബാധിക്കുമെന്നും ഫേസ്ബുക്ക് ഭയപ്പെടുന്നുവെന്ന് വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടിൽ പറയുന്നു.

ബിജെപി നേതാക്കളുടെ വർഗീയ പരാമർശത്തിനെതിരെ ഫേസ്‍ബുക്ക് നടപടി സ്വീകരിക്കുന്നില്ലെന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കലാപത്തിന് വരെ വഴിതെളിച്ചേക്കാവുന്ന വർഗീയ പരാമർശം നടത്തിയ ബിജെപിയുടെ തെലങ്കാന എംഎൽഎ രാജ സിങിനെതിരെ നടപടിയെടുക്കാൻ ഫേസ്‍ബുക്ക് തയാറായില്ല എന്നും രാജ സിങിന്റെ ഫേസ്‍ബുക്ക് അക്കൗണ്ട് വിലക്കാതിരിക്കാൻ കമ്പനിയുടെ ഇന്ത്യയിലെ പോളിസി എക്സിക്യൂട്ടീവ് അൻഖി ദാസ് ഇടപെട്ടുവെന്നും ആയിരുന്നു വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട്. വിവാദങ്ങളെതുടര്‍ന്ന് അൻഖി ദാസ് സ്ഥാനം രാജിവച്ചിരുന്നു. വിഷയത്തിൽ പാർലമെന്ററി സമിതിയും ഡൽഹി സർക്കാരിന്റെ നിയമസഭാ സമിതിയും അന്വേഷണം നടത്തുന്നുണ്ട്.

Eng­lish sum­ma­ry:  Face­book in con­tro­ver­sy again

You may also like this video: