25 April 2024, Thursday

Related news

March 31, 2024
January 12, 2024
January 5, 2024
November 25, 2023
October 28, 2023
October 28, 2023
October 25, 2023
October 23, 2023
October 14, 2023
September 19, 2023

ഷവര്‍മ കഴിച്ച എട്ട് പേര്‍ക്ക് ഭക്ഷ്യവിഷബാധ; ബേക്കറി ഉടമ അറസ്റ്റില്‍

Janayugom Webdesk
കൊച്ചി
August 15, 2021 5:57 pm

ഷവര്‍മ കഴിച്ച എട്ടുപേരെ ഭക്ഷ്യവിഷ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അത്താണിയിലെ പുതുശ്ശേരി ബേക്കറിയില്‍ നിന്ന് ഷവര്‍മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷ ബാധയെറ്റത്. വെള്ളിയാഴ്ച വൈകിട്ടാണ് ഇവര്‍ ബേക്കറിയില്‍ നിന്ന് ഷവര്‍മ കഴിച്ചത്.ശനിയാഴ്ച രാവിലെ വയറിളക്കവും മറ്റും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിയത്.

ചെങ്ങമനാട് ഇളയിടത്ത് ഗോകുല്‍ സെമന്‍ (23), പുതിയേടന്‍ റെനൂബ് രവി(21), വാടകപ്പുറത്ത് ജിഷ്ണു(25), ചെട്ടിക്കാട് ശ്രീരാജ് സുരേഷ് (24), പാലശ്ശേരി ആട്ടാംപറമ്ബില്‍ അമല്‍ കെ അനില്‍(23) എന്നിവര്‍ ചെങ്ങമനാട് ഗവ.ആശുപത്രിയിലും കുന്നകര മനായിക്കുടത്ത് സുധീര്‍ സാലാം(35), മക്കളായ ഹൈദര്‍(7), ഹൈറ(5) എന്നിവരെ ദേശം സിഎ ആശുപത്രിയിലുമാണ് പ്രവേശിപ്പിത്. 

ആരുടെയും നില ഗുരുതരമല്ല. ഇവര്‍ കലക്ടര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് ശനിയാഴ്ച ചെങ്ങമനാട് എസ് ഐ പിജെ കുര്യക്കോസിന്റെ നേതൃത്വത്തില്‍ പൊലീസ് എത്തി ബേക്കറി അടപ്പിക്കികയും ഉടമയായ ആന്റണിയെ(64) അറസ്റ്റ് ചെയ്യുകയും ചെയ്തു.ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ബേക്കറിയില്‍ പരിശോധന നടത്തി. ഷവര്‍മയ്‌ക്കൊപ്പം നല്‍കിയ മയണൈസ് മോശമായതാണ് വിഷബാധയ്ക്ക് കാരണമെന്നാണ് പ്രഥമിക നിഗമനം.

Eng­lish Sum­ma­ry : bak­ery own­er arrest­ed for food poi­son­ing in shawarma

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.