Web Desk

തിരുവനന്തപുരം

July 20, 2021, 8:51 am

സംസ്ഥാനത്ത് ബക്രീദ് അവധി നാളെ

Janayugom Online

ബക്രീദിനോടനുബന്ധിച്ച് ഇന്ന് പ്രഖ്യാപിച്ചിരുന്ന പൊതു അവധി നാളത്തേക്ക് മാറ്റി സർക്കാർ ഉത്തരവായി. സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ, പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നെഗോഷ്യബിള്‍ ഇൻസ്ട്രമെന്റ്‌സ് ആക്ടിന്റെ പരിധിയിലുള്ള സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഉത്തരവ് ബാധകമാണ്. കേരളത്തിലെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകൾക്കും നാളെ അവധിയായിരിക്കും. സംസ്ഥാനത്തെ റേഷൻ കടകൾക്കും ഇന്ന് പ്രവൃത്തി ദിവസവും നാളെ അവധി ദിവസവും ആയിരിക്കും.

അതേസമയം ബക്രീദിനോട് അനുബന്ധിച്ചുള്ള ലോക്ഡൗണ്‍ ഇളവുകള്‍ ഇന്ന് അവസാനിക്കും. കടകള്‍ക്ക് രാത്രി എട്ട് മണി വരെ പ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്. ഡി വിഭാഗത്തില്‍പ്പെട്ട സ്ഥലങ്ങളില്‍ ഇന്നലെ എല്ലാ കടകളും തുറന്നു പ്രവര്‍ത്തിച്ചു. എ, ബി വിഭാഗത്തില്‍ ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നിലവില്‍വന്നതോടെ ഇന്നലെ മുതല്‍ കൂടുതല്‍ കടകള്‍ തുറന്നിട്ടുണ്ട്. കടകളിലെയും മറ്റും തിരക്ക് നിയന്ത്രിക്കാന്‍ കര്‍ശന നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്.

Eng­lish summary:Bakrid pub­lic holiday
You may also like this video: