25 April 2024, Thursday

Related news

March 28, 2024
March 5, 2024
September 11, 2023
September 8, 2023
August 23, 2023
June 26, 2023
June 25, 2023
June 24, 2023
June 23, 2023
June 13, 2023

മോന്‍സനും ഡ്രൈവറും തമ്മിലുള്ള വഴക്ക് തീര്‍ക്കാനാണ് ഇടപെട്ടതെന്ന് ബാല

Janayugom Webdesk
കൊച്ചി
September 28, 2021 1:58 pm

മോന്‍സന്റെ തട്ടിപ്പുകളെ കുറിച്ച്‌ അറിയില്ലായിരുന്നു. തട്ടിപ്പുകളെ കുറിച്ച്‌ മലയാളികള്‍ക്ക് അറിയില്ലെങ്കില്‍ തമിഴ്‌നാട്ടില്‍ താമസിക്കുന്ന താന്‍ എങ്ങനെ അറിയുമെന്ന് നടന്‍ ബാല. മോന്‍സന്റെ തട്ടിപ്പുകളെ കുറിച്ച്‌ അറിയില്ലായിരുന്നു. മോന്‍സനും ഡ്രൈവറും തമ്മിലുള്ള വഴക്ക് തീര്‍ക്കാനാണ് ഇടപെട്ടത്. ശമ്ബളം നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു. മോന്‍സന്‍ അയല്‍വാസിയായതു കൊണ്ടാണ് ഫോണ്‍ വിളിച്ചതെന്നും നാല് മാസം മുന്‍പ് നടന്ന സംഭാഷണമാണ് ഇപ്പോള്‍ പുറത്തുവന്നതെന്നും ബാല പറഞ്ഞു.

മോന്‍സനായി നടന്‍ ബാല മുമ്ബ് ഇടപെട്ടതിന്റെ തെളിവായി ഫോണ്‍ സംഭാഷണം പുറത്ത് വന്നു. മോന്‍സന്റെ ഡ്രൈവറായിരുന്ന അജിത് നല്‍കിയ പരാതി പിന്‍വലിക്കണമെന്നാണ് ബാല ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ മോന്‍സണ്‍ തനിക്കെതിരേ കള്ളക്കേസ് നല്‍കിയെന്നും പരാതി പിന്‍വലിക്കാന്‍ പറ്റില്ലെന്നും അജിത് വ്യക്തമാക്കുന്നുണ്ട്. കേസ് ഒഴിവാക്കാന്‍ താന്‍ ഇടപെടാം, മോന്‍സണെ കുറിച്ച്‌ മോശമായി സംസാരിക്കേണ്ടെന്നും ബാല സംഭാഷണത്തില്‍ പറയുന്നു. പത്ത് വര്‍ഷം പട്ടിയെപ്പോലെ പണിയെടുത്തതിനുള്ള പ്രതിഫലമായി തനിക്ക് നല്‍കിയ ബോണസ് കള്ളക്കേസുകളാണെന്ന് അജിത് ബാലയോട് പറയുന്നു. കേസ് പിന്‍വലിക്കണമെന്ന് ബാല ആവശ്യപ്പെടുമ്ബോള്‍ അജിത് വിസമ്മതിക്കുന്ന സംഭാഷണമാണ് പുറത്തുവന്നത്.

ENGLISH SUMMARY:Bala said he was involved in set­tling the dis­pute between Mon­son and the driver
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.