Janayugom Online
BALABHASKAR

ബാലഭാസ്‌ക്കറിന്റെ അപകട മരണം; അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

Web Desk

കൊച്ചി

Posted on June 25, 2019, 6:07 pm

വയലിനിസ്‌റ് ബാലഭാസ്‌ക്കറിന്റെ അപകട മരണത്തില്‍ രണ്ട് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഹൈക്കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കി. സ്വര്‍ണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ട് ബാലഭാസ്‌കറിന്റെ പ്രോഗ്രാം മാനേജര്‍മാരും അടുത്ത സുഹൃത്തുക്കളുമായ പ്രകാശന്‍ തമ്പിയും, വിഷ്ണുവും അറസ്റ്റിലായതോടെയാണ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത ഉയര്‍ന്നത്.

ഈ സാഹചര്യത്തിലാണ് കോടതി അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് തേടിയത്. ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകടത്തില്‍ സംശയമുണ്ടെന്ന് വ്യക്തമാക്കി ബാലഭാസ്‌കറിന്റെ അച്ഛനും ബന്ധുക്കളും രംഗത്തെത്തിയിരുന്നു.

ഇതേത്തുടര്‍ന്ന് ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ശക്തമാക്കി. അപകടസമയത്ത് ബാലഭാസ്‌കറാണോ,ഡ്രൈവർ  അര്‍ജുനാണോ വാഹനം ഓടിച്ചിരുന്നതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അപകടത്തിന് സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

you may also like this video…