ബാലഭാസ്‌കറിന്‍റെ കാറില്‍ നിന്നും കണ്ടെത്തിയ സ്വര്‍ണാഭരണങ്ങളുടെ ചിത്രങ്ങള്‍ പുറത്ത്

Web Desk
Posted on June 08, 2019, 9:13 pm

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാറില്‍നിന്നു കണ്ടെത്തിയ സ്വര്‍ണാഭരണങ്ങളുടെ ചിത്രങ്ങള്‍ പുറത്ത്. അപകടത്തെ തുടര്‍ന്ന് കാറില്‍ നിന്നും കസ്റ്റഡിയിലെടുത്ത പണവും പൊലീസ് പിന്നീട് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തിരുന്നു.

ലോക്കറ്റ്, മാല, വള, സ്വര്‍ണനാണയം, മോതിരം എന്നിവയ്ക്കു പുറമേ താക്കോലുകളും ബാഗുകളിലുണ്ടായിരുന്നു. രണ്ടു ബാഗുകളില്‍നിന്നാണു സ്വര്‍ണവും പണവും കണ്ടെടുത്തത്. പൊലീസ് പണം എണ്ണി തിട്ടപ്പെടുത്തിയശേഷം രജിസ്റ്ററില്‍ രേഖപ്പെടുത്തി. 2 ലക്ഷം രൂപയും 44 പവന്‍ സ്വര്‍ണവും കണ്ടെടുത്തതായാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതെ സമയം കാറിനുള്ളില്‍ ഉണ്ടായിരുന്ന സ്വര്‍ണത്തെക്കുറിച്ച് പൊലീസിനോട് ആദ്യം അന്വേഷിച്ചത് സുഹൃത്ത് പ്രകാശ് തമ്പിയെന്ന് ക്രൈംബ്രാഞ്ച്.