വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തി ഡോക്ടര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബാലഭാസ്കറിനെ കൊണ്ട് വരുമ്പോള്‍ ബോധമുണ്ടായിരുന്നതായി ഡോക്ടറിന്റെ വെളിപ്പെടുത്തല്‍. ഡോ ഫൈസലാണ് വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്.
ഞാൻ ഉറങ്ങുകയായിരുന്നു, അപകടത്തിന്റെ ശബ്ദം കേട്ടാണ് ഉണര്‍ന്നതെന്ന് ബാലഭാസ്കര്‍ പറഞ്ഞതായി ഡോക്ടര്‍ പറഞ്ഞു. ബാലഭാസ്കറിനെയും ഭാര്യ ലക്ഷ്മിയേയും ഒരുമിച്ചാണ് ആശുപത്രിയിലെത്തിച്ചത്. ലക്ഷ്മിയുടെ ആരോഗ്യ സ്ഥിതിയും ബാലഭാസ്കര്‍ തിരക്കിയതായി ഡോക്ടര്‍ പറയുന്നു.
ഇരുവരെയും ആശുപത്രിയിലെത്തിച്ച് 10 മിനിട്ട് കഴിഞ്ഞതിന് ശേഷമാണ് ബന്ധുക്കള്‍ എത്തിയത്. പ്രാഥമിക ശുശ്രൂഷ ബാലഭാസ്കറിനും ഭാര്യയ്ക്കും കുഞ്ഞിനും നല്‍കിയതിന് ശേഷം ഇവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അപകടസമയത്ത് വാഹനമൊടിച്ചിരുന്നത് ബാലഭാസ്കര്‍ ആണെന്ന് ഡ്രൈവര്‍ അര്‍ജുൻ നേരത്തെ പറഞ്ഞിരുന്നു. ഈ മൊഴി തെറ്റെന്ന് തെളിയിക്കുന്ന വെളിപ്പെടുത്തലാണ് ഡോ. ഫൈസല്‍ നടത്തിരിക്കുന്നത്.
2018 സെപ്റ്റംബർ 25നു പുലർച്ചെയായിരുന്നു അപകടം.ബാലഭാസ്‌കറിന്റെ മരണം സാധാരണ അപകടമാണെന്നായിരുന്നു ലോക്കൽ പൊലീസിന്റെ നിഗമനം. ഇതിൽ അതൃപ്തി രേഖപ്പെടുത്തി ബാലഭാസ്‌കറിന്റെ പിതാവ് അടക്കം രംഗത്തെത്തിയതോടെ കേസന്വേഷണം സർക്കാർ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. എന്നാൽ ലോക്കൽ പൊലീസിന്റെ നിഗമനം ശരിവെക്കുന്ന തരത്തിലായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണസംഘവും എത്തിയത്.
ENGLISH SUMMARY: balabhaskar case more evidences
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.