ബാലഭാസ്കറിൻറെ മരണം; കലാഭവൻ സോബിയെ സിബിഐ ചോദ്യം ചെയ്തു

Web Desk

തിരുവനന്തപുരം

Posted on August 07, 2020, 6:10 pm

ബാലഭാസ്കറിന്റെ മരണത്തിൽ സിബിഐ ഇന്ന് കലാഭവൻ സോണിയെ ചോദ്യം ചെയ്യും. ഉച്ചയ്ക്ക് 2; 30 ന് തിരുവന്തപുരത്തെ സിബിഐ ആസ്ഥാനത്തെത്താനാണ് നിർദേശിച്ചിരിക്കുന്നത്. ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അപകട സമയത്ത് ദുരൂഹസാഹചര്യത്തിൽ രണ്ട് പേരെ കണ്ടുവെന്നും സോബി നേരത്തെ പരസ്യമായി വ്യക്തമാക്കിയിരുന്നു.

പിന്നീട് സ്വർണക്കടത്ത് കേസ് വിവാദമായതോടെ കേസിൽ അറസ്റ്റിലായ സരിത്തിനെയാണ് സംഭവസ്ഥലത്ത് വച്ച് കണ്ടെതെന്നും സോബി അറിയിച്ചു. കഴിഞ്ഞ ദിവസം ജീവന് ഭീഷണിയുണ്ടെന്നാരോപിച്ച് പുറത്ത് വിട്ട വീഡിയോയിൽ ബാലഭാസ്കറിനെ ക്വട്ടേഷൻ സംഘം ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നെന്നും വാഹനത്തിൻറെ കേടുപാടുകൾ പിന്നീട് ഉണ്ടാക്കിയതാണെന്നും സോബി പറഞ്ഞു.

ജീവനോടെയുണ്ടെങ്കിൽ ആളുകളെ കാണിച്ചു നൽകാൻ കഴിയുമെന്നും സോബി വീഡിയോയിൽ പറഞ്ഞു. ഈ സാഹചര്യത്തിൽ സോബിയിൽ നിന്നും വിശദമായ വിവരങ്ങൾ ശേഖരിക്കാനാണ് സിബിഐ അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്. ആരോപണങ്ങളിൽ വ്യക്തത വരുത്താനാണ് സംഘത്തിൻറെ ശ്രമം. കഴിഞ്ഞ ദിവസങ്ങളിൽ ബാലഭാസ്കറിൻറെ ഭാര്യ ലക്ഷ്മി, അച്ഛൻ സി. കെ ഉണ്ണി, അമ്മ ശാന്താകുമാരി ലക്ഷ്മിയുടെ സഹോദരൻ പ്രസാദ് എന്നിവരിൽ നിന്നും സിബിഐ മൊഴിയെടുത്തിരുന്നു. സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്പി അനന്തകൃഷ്ണൻറെ നേതൃത്വത്തിലുള്ള സംഘമാണ് കലാഭവൻ സോബിയെ ചോദ്യം ചെയ്യുക.

Eng­lish sum­ma­ry; bal­ab­haskar death; CBI ques­tioned kal­ab­ha­van sobi

You may also like this video;