Friday
22 Nov 2019

ബാലഭാസ്കറിന്‍റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍; ബാലഭാസ്കറുമായി ബന്ധമുള്ള രണ്ടുപേര്‍ കേരളം വിട്ടു

By: Web Desk | Friday 7 June 2019 1:02 PM IST


BALABHASKAR

തിരുവനന്തപുരം:  അന്തരിച്ച  പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണത്തില്‍ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. ബാലഭാസ്കര്‍ സഞ്ചരിച്ച വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ അര്‍ജ്ജുന്‍ നാടുവിട്ടതായി റിപ്പോര്‍ട്ടുകള്‍.

ഗുരുതരമായി പരിക്കേറ്റ, ശാരീരിക അവശതകളുള്ള ്അര്‍ജ്ജുന്‍ അസമിലാണിപ്പോള്‍ എന്നാണ് മാതാപിതാക്കളുടെ മൊഴി. കേസ് വഴിത്തിരിവിലെത്തിയ സമയത്ത് അര്‍ജ്ജുന്റെ നാടുവിടലിലും ദുരൂഹതയുള്ളതായാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
ബാലഭാസ്‌കറിന്റെ മരണത്തിന് ശേഷം അവരുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന പൂന്തോട്ടം ആശുപത്രി ഉടമ ഝിഷ്ണുവും കേരളത്തില്‍ ഇല്ല. ഇത്രയും പ്രശ്‌നങ്ങള്‍ക്കിടെ ജിഷ്ണു ഹിമാലയ യാത്രയ്ക്ക് പോയതും സംശയം ജനിപ്പിക്കുന്നുണ്ട്.

you may like this video

Related News