June 26, 2022 Sunday

Latest News

June 26, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

ബാലഭാസ്‌കറിന്റെ മരണം; അപകടം നടന്നിട്ട് രണ്ട് വര്‍ഷം ‚നുണപരിശോധന തുടങ്ങി

By Janayugom Webdesk
September 25, 2020

വയലിനിസ്റ്റ് ബാലഭാസ്കര്‍ കാറപകടത്തില്‍ മരണപ്പെട്ട കേസില്‍ നുണപരിശോധനയ്ക്കായി ഡ്രൈവറും മാനേജറും സിബിഐക്ക് മുന്‍പില്‍ ഹാജരായി. അപകടമുണ്ടായ ഇന്നോവ കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ അര്‍ജുന്‍, ബാലഭാസ്കറിന്‍്റെ മുന്‍ മാനജേര്‍ പ്രകാശന്‍ തമ്പി എന്നിവരാണ് നുണ പരിശോധനയ്ക്കായി കൊച്ചിയിലെ സിബിഐ ഓഫീസില്‍ ഹാജരായത്.

ബാലഭാസ്കറും മകളും മരിക്കാനിടയായ അപകടം നടന്നപ്പോള്‍ വാഹനമോടിച്ചിരുന്നത് താനല്ലെന്ന അവകാശവാദമാണ് ഡ്രൈവര്‍ അര്‍ജുന്‍ സിബിഐയ്ക്കു മുന്നില്‍ നടത്തിയത്. എന്നാല്‍ തെളിവുകളനുസരിച്ച്‌ അര്‍ജുനാണ് വാഹനമോടിച്ചതെന്ന് സിബിഐ വിലയിരുത്തുന്നത് ഇതേതുടര്‍ന്നാണ് അര്‍ജുനെയും നുണപരിശോധന നടത്തുന്നത്.

അതേസമയം ബാലഭാസ്കറിന്‍റെ അടുത്ത സുഹൃത്തുക്കളായ വിഷ്ണുസോമസുന്ദരം,പ്രകാശന്‍ തമ്പി ‚ഡ്രൈവര്‍ അര്‍ജുന്‍,കലാഭവന്‍ സോബി എന്നിവരെ നുണപരിശോധനയ്ക്ക് വിധേയരാക്കണം എന്നാവശ്യപ്പെട്ടാണ് തിരുവനന്തപുരം സിബിഐ കോടതിയില്‍ അന്വേഷണസംഘം ഹര്‍ജി നല്‍കിയത്.

സ്വര്‍ണക്കടത്തു സംഘങ്ങളുമായുളള ബന്ധത്തെ കുറിച്ച്‌ വിഷ്ണു സോമസുന്ദരവും പ്രകാശന്‍ തമ്ബിയും നല്‍കിയ മൊഴികളില്‍ വൈരുധ്യമുണ്ടായിരുന്നു. ഇരുവരുടെയും ബിസിനസ് ഇടപാടുകളും ദുരൂഹമാണെന്നാണ് സിബിഐ വിലയിരുത്തല്‍. സിബിഐയുടെ അപേക്ഷ സ്വീകരിച്ച കോടതി നാലു പേര്‍ക്കും നോട്ടീസ് അയക്കുകയും നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് നാല് പേരും കോടതിയെ അറിയിക്കുകയുമായിരുന്നു

ENGLISH SUMMARY:Balabhaskar’s death; lie detec­tor today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.