June 26, 2022 Sunday

Latest News

June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022

ബാലഭാസ്കര്‍ അവസാനം പറഞ്ഞത് വെളിപ്പെടുത്തി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍: ഉറക്കമായിരുന്നു, സംഭവിച്ചത് എന്താണെന്ന് അറിയില്ല

By Janayugom Webdesk
July 31, 2020

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ അപകടമരണവുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണായക മൊഴിയുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍. ആശുപത്രിയില്‍ കൊണ്ടു വരുമ്പോള്‍ ബാലഭാസ്‌കറിന് ജീവനുണ്ടായിരുന്നുവെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ ഫൈസല്‍ വെളിപ്പെടുത്തി. താന്‍ ഉറങ്ങുകയായിരുന്നെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ബാലഭാസ്‌കര്‍ തന്നോട് പറഞ്ഞതായി ഡോക്ടര്‍ ഫൈസല്‍ പറയുന്നു.

ബാലഭാസ്കറിന്റെ മരണമൊഴി രേഖപ്പെടുത്തിയതും ഫൈസലായിരുന്നു. പത്ത് മിനുട്ടിലേറെ ബാലഭാസ്‌കറിന് ബോധമുണ്ടായിരുന്നെന്നും പിന്നീട് ബന്ധുക്കളെത്തി അദ്ദേഹത്തെ കൊണ്ട് പോവുകയുമായിരുന്നെന്നും ഡോക്ടര്‍ പറഞ്ഞു. വാഹനമോടിച്ചത് ബാലഭാസ്‌കറല്ല എന്നാണ് തനിക്ക് മനസിലായതെന്നും ഡോക്ടര്‍ പറഞ്ഞു.

‘ബാലഭാസ്‌കറിന് പത്ത് മിനിറ്റ് ഓളം ബോധം ഉണ്ടായിരുന്നു. തന്റെ കൈകള്‍ ചലിക്കുന്നില്ലെന്ന് ബാലഭാസ്‌കര്‍ പറഞ്ഞു. ഈ കാര്യങ്ങള്‍ താന്‍ കേസ് ഷീറ്റില്‍ രേഖപ്പെടുത്തി. ഏതാനും സമയം കഴിഞ്ഞപ്പോള്‍ ബന്ധുക്കള്‍ എത്തി ബാലഭാസ്‌ക്കറേയും ഭാര്യയേയും അവിടെ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടു പോയെന്നും ഡോക്ടര്‍ പറഞ്ഞു.

 

Sub: last state­ment of Bal­ab­hasker revealed by doctor

 

you may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.