June 26, 2022 Sunday

Latest News

June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022

ബാലഭാസ്കറിന്റെ മരണം; നുണപരിശോധനയ്ക്ക് സിബിഐ ഇന്ന് അപേക്ഷ നൽകും

By Janayugom Webdesk
September 9, 2020

ബാലഭാസ്കറിന്റെ മരണത്തിൽ നുണപരിശോധനയ്ക്ക് സിബിഐ ഇന്ന് അപേക്ഷ നൽകും. വിഷ്ണു സോമസുന്ദരം, പ്രകാശ് തമ്പി, അർജുൻ, സോബി എന്നിവരെ നുണ പരിശോധനയ്ക്ക് വിധേയമാക്കാനാണ് സിബിഐ അപേക്ഷ നൽകുന്നത്.

ബാലഭാസ്കർ അപകടത്തിൽപ്പെടുന്നതിന് തൊട്ടു മുൻപ് ഒരു സംഘം ആളുകൾ കാർ തല്ലിപ്പൊളിക്കുന്നത് കണ്ടിരുന്നുവെന്ന് കലാഭവൻ സോബി മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സിബിഐ അപകടം നടന്ന സ്ഥലത്ത് തെളിവെടുപ്പ് നടത്തിയിരുന്നു. ബാലഭാസ്കറിന്റെ ബന്ധുക്കൾ അടക്കമുള്ളവർ കൂടുതൽ ദുരൂഹത ഉന്നയിച്ചത് പ്രകാശ് തമ്പിക്കെതിരെയായിരുന്നു.

ബാലഭാസ്കറും പ്രകാശ് തമ്പിയുമായുള്ള സാമ്പത്തിക ഇടപാടുകൾ അടക്കം ബാലഭാസ്കറിന്റെ അച്ഛൻ കെസി ഉണ്ണിയും ബാലഭാസ്കറിന്റെ ബന്ധു പ്രിയ വേണുഗോപാലും ആരോപണം ഉന്നയിച്ചിരുന്നു. ഇക്കാര്യങ്ങളും സിബിഐ അന്വേഷണ സംഘം പരിശോധിക്കും.

Eng­lish sum­ma­ry; bal­abh­skar death  lat­est updation

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.