Friday
19 Jul 2019

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ സഹോദരന്‍ അവശനിലയില്‍ കടത്തിണ്ണയില്‍; ഏറ്റെടുക്കാനാകില്ലെന്ന് കവി

By: Web Desk | Sunday 2 June 2019 6:09 PM IST


കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ സഹോദരന്‍ ജയചന്ദ്രനെ അവശനിലയില്‍ കണ്ടതായി സന്നദ്ധപ്രവര്‍ത്തകന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപ് പോത്താനി എന്ന യുവാവ് ഇക്കാര്യം പങ്കുവെച്ചത്. ഭക്ഷണം കഴിക്കാതെ അവശനിലയില്‍ വിസര്‍ജ്ജങ്ങളില്‍ ഇയാള്‍ കിടക്കുകയായിരുന്നുവെന്ന് സന്ദീപ് പറയുന്നു. തുടര്‍ന്ന്, അദ്ദേഹത്തെ പറവൂര്‍ പൊലീസും ജീവകാരുണ്യ പ്രവര്‍കത്തകരും ചേര്‍ന്ന് കുളിപ്പിച്ച് വൃത്തിയാക്കി പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സിനിമാ നടന്‍ സലീം കുമാറിനെ കൊണ്ട് വിളിപ്പിച്ചിരുന്നവെങ്കിലും ഇദ്ദേഹത്തെ ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞതായാണ് സന്ദീപ് പറയുന്നത്. നന്ത്യാട്ടുകുന്ന് ചുള്ളിക്കാട്ട് ജയചന്ദ്രന്‍ എന്ന ചന്ദ്രന്‍കുട്ടിയെ തോന്ന്യകാവ് ക്ഷേത്രത്തിന് സമീപത്തെ ഒരു കടത്തിണ്ണയില്‍ അബോധാവസ്ഥയില്‍ കണ്ടതായി അറിഞ്ഞിരുന്നോ എന്ന് തുടങ്ങിയാണ് സന്ദീപ് പോത്താനി എന്ന യുവാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

പ്രിയപ്പെട്ട കവി ബാലചന്ദ്രന്‍ ചുള്ളക്കാടിന്,

താങ്കളുടെ സ്വന്തം അനിയന്‍ എന്നവകാശപ്പെടുന്ന പറവൂര്‍ നന്ത്യാട്ട്കുന്ന് ചുള്ളിക്കാട്ട് ജയചന്ദ്രന്‍ എന്ന ചന്ദ്രന്‍കുട്ടിയെ തോന്ന്യകാവ് ക്ഷേത്രത്തിന് സമീപത്തെ ഒരു കടത്തിണ്ണയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയതായി അറിഞ്ഞിരുന്നോ ?

ഭക്ഷണം കഴിക്കാതെ അവശനിലയില്‍ വിസര്‍ജ്ജങ്ങളില്‍ കിടന്നിരുന്ന അദ്ദേഹത്തെ പറവൂര്‍ പോലീസും ജീവകാരുണ്യ പ്രവര്‍കത്തകരും ചേര്‍ന്ന് കുളിപ്പിച്ച് വൃത്തിയാക്കി പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ശേഷം സിനിമാ നടനായ സലിം കുമാറിനെ കൊണ്ട് താങ്കളെ വിളിപ്പിച്ചിരുന്നു.

ഇദ്ദേഹത്തെ ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് താങ്കള്‍ പറഞ്ഞതായാണ് അദ്ദേഹം ഞങ്ങളോട് പറഞ്ഞത്. ഞങ്ങള്‍ക്കറിയാം താങ്കള്‍ക്കങ്ങിനെ പറയാനാവില്ലെന്ന്. കാരണം അന്തരിച്ച അനുഗ്രഹീത എഴുത്തുകാരി അഷിതക്ക് ഭ്രാന്താണെന്ന് പറഞ്ഞ അഷിതയുടെ സഹോദരനോട് താങ്കള്‍ വികാരക്ഷോഭത്താല്‍ പൊട്ടിത്തെറിച്ചതടക്കമുള്ള മനുഷ്യത്വപരമായ നിരവധി സാമൂഹിക ഇടപെടലുകളും ആഴത്തില്‍ കവിതകള്‍ കുറിക്കുന്നതും ഞങ്ങള്‍ കണ്ടിട്ടുണ്ട്.

അങ്ങിനെയുള്ള കവിക്ക് തന്റെ സഹോദരന്റെ സങ്കടത്തില്‍ ഉള്ളുനോവാതിരിക്കല്ലെന്ന് ഉറപ്പ്. ആരോരുമില്ലാത്ത ആ മിണ്ടാപ്രാണിയെ ഞങ്ങള്‍ ഏറ്റെടുത്ത് കൊടുങ്ങല്ലൂരിലെ വെളിച്ചം അഗതി മന്ദിരത്തില്‍ എത്തിച്ചിട്ടുണ്ട്. താങ്കളുടെ ജീവിതത്തില്‍ ഇതുവരെ ഈ സഹോദരന്‍ ഒരുപകാരവും ചെയ്തിട്ടില്ലായിരിക്കാം. എങ്കിലും കഴിയുമെങ്കില്‍ വന്നു കാണണം. പറ്റുമെങ്കില്‍ അല്പനേരം അടുത്തിരിക്കണം. കാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങളാല്‍ വലയുന്ന അദ്ദേഹത്തിനത് ഒരു ആശ്വാസമാകും. ഉറപ്പായും വരണം.

സ്‌നേഹത്തോടെ സന്ദീപ് പോത്താനി
ഫോണ്‍ : 9745043009, 9061161555

Related News