രാജ്യം ആദ്യമായി പ്രഖ്യാപിക്കപ്പെട്ട ലോക് ഡൗണും അതിന് ഇടയാക്കിയ കോവിഡ് — 19 മഹാമാരിയും അഭിമുഖീകരിക്കുന്ന ജനതയുടെ മാനസീകാവസ്ഥയും സമ്മർദ്ദങ്ങളും ജീവിത ശൈലിയും ചിത്രങ്ങളിലൂടെ ജനമനസ്സുകളിലെത്തിക്കുകയാണ് പ്രശസ്ത ചിത്രകാരനും ആലുവ മുപ്പത്തടം ഗവ ഹയർ സെക്കണ്ടറി സ്കൂൾ ചിത്രകലാ അധ്യാപകനുമായ ബാലകൃഷ്ണൻ കതിരൂർ.
ലോക് ഡൗൺ തുടങ്ങിയ അന്നു മുതൽ ജനങ്ങളുടെ മാനസിക വിഭ്രാന്തികളും അവർ നേരിടുന്ന വിവിധ വിഷയങ്ങളും സമൂഹത്തിൽ വന്ന മാറ്റങ്ങളും ഓരോ ദിവസവും ഓരോ ചിത്രങ്ങളായി രചിക്കുന്ന പ്രവർത്തനത്തിൽ മുഴുകിയിരിക്കുകയാണ് ഈ ചിത്രകാരൻ . “വൺ ഡേ വൺ പെയിൻ്റിംങ് ” എന്ന വേറിട്ട ചിത്രശൈലിയിലൂടെ വരക്കുന്ന സാമൂഹ്യാവസ്ഥകൾ പ്രതിപാദിക്കുന്ന ചിത്രങ്ങൾ ദിവസവും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും വിവിധ കൂട്ടായ്മകൾക്കും വാട്സ് ആപ്പ് ‚ഫേസ് ബുക്ക് , ഇൻസ്റ്റാഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ ഇദ്ദേഹം പങ്കുവെയ്ക്കും. ഇത്തരത്തിൽ കാഴ്ച സംവേദനത്തിനായി നൽകുന്ന ഓരോ ചിത്രത്തിനും കൃത്യമായ സന്ദേശവും ഉൾപ്പെടുത്തിയിരുന്നു.
മഹാമാരിയുടെ പശ്ചാത്തലത്തിൽ സമൂഹത്തിൽ ഉണ്ടാകേണ്ട ചിന്തകളും മാറ്റങ്ങളും പ്രതിരോധത്തിൻ്റെ വ്യാപ്തിയും അതിജീവനത്തിൻ്റെ ഉൾക്കാഴ്ചകളും പ്രമേയമാകിയ ചിത്രരചന തികച്ചും സാമൂഹ്യാവബോധത്തോടെയുള്ള സദുദ്ദേശപരമായ ഒരു പൗരൻ്റെ ഇടപെടലുകളാണെന്ന് ചിത്രകാരൻ ബാലകൃഷ്ണൻ കതിരൂർ ജനയുഗത്തോട് പറഞ്ഞു. ക്യാൻവാസിലും മികച്ച പേപ്പറിലും അക്രിലിക് മീഡിയത്തിലാണ് ചിത്രങ്ങൾ രചിച്ചിട്ടുള്ളത്. എൻഎ ഡിക്കടുത്ത് കോമ്പാറയിലുള്ള വസതിയോടു ചേർന്നുള്ള ചിത്രശാലയിൽ രാവിലെ 11 മണി മുതൽ വൈകിട്ട് 4 മണി വരെയും ഇദ്ദേഹം ചിത്രരചനയിലായിരിക്കും. സർക്കാർ പ്രഖ്യാപനങ്ങളും നിയന്ത്രണങ്ങളും , ജീവിത ശൈലി മാറ്റവും കൂടാതെ പത്രമാധ്യമങ്ങൾ ഇക്കാലയളവിൽ നടത്തിയിട്ടുള്ള പത്ര ധർമ്മ ശ്രമങ്ങളും ചിത്രരചനക്ക് വിഷയമായിട്ടുണ്ട്. ഇതിനകം മുപ്പതോളം ചിത്രങ്ങൾ പൂർത്തികരിച്ചിട്ടുണ്ട്. ലോക് ഡൗൺ മാറിയതിനു ശേഷം ഈ ചിത്രങ്ങളുടെ ഒരു പ്രദർശനവും സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ചിത്രകാരൻ.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.