ബാലാമണിയമ്മ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

Web Desk
Posted on September 26, 2018, 11:56 am

കൊച്ചി: മലയാള കാവ്യ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ബാലാമണിയമ്മ പുരസ്‌കാരത്തിന് ശ്രീകുമാരന്‍ തമ്പി അര്‍ഹനായി. സി രാധാകൃഷ്ണന്‍, കെ എല്‍ മോഹനവര്‍മ്മ, എസ് രമേശന്‍ നായര്‍, കെ രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തുത്.

50,001 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങിയതാണ് പുരസ്‌കാരം. നവംബര്‍ എട്ടിന് അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ വെച്ച് പുരസ്‌കാരം സമര്‍പ്പിക്കും.

.