ഉരുക്കുന്ന ചൂടിന് ഉരുകാത്ത മുളക്കുപ്പികൾ

Web Desk
Posted on March 15, 2019, 9:41 pm

ചൂട് കനത്തു. അത്കൊണ്ട്   തന്നെ പുറത്തു പോകുമ്പോൾ കയ്യിൽ ഒരുകുപ്പി വെള്ളംകൂടി കരുതുന്നതാണ് ആരോഗ്യത്തിന് നല്ലത്. എന്നാൽ അതിനാകട്ടെ നമ്മൾ കയ്യിൽ കരുതുന്നത് പ്ലാസ്റ്റിക് കുപ്പികളാണ്. ഇത് കൂടുതൽ ആരോഗ്യ പ്രേശ്നങ്ങൾക്ക് കാരണമായേക്കാം.
എന്നാൽ ഇനി ഒട്ടും ഭയപ്പെടേണ്ട കാര്യം ഇല്ല. ധൈര്യമായി പ്ലാസ്റ്റിക് കുപ്പികളോട് ബായ് പറഞ്ഞോളൂ. മുള കൊണ്ട് നിർമ്മിച്ച കുപ്പികൾ വിപണി കീഴടക്കാൻ ഒരുങ്ങുകയാണ്. ആ​സാം​കാ​ര​നാ​യ ദ്രി​ത്രി​മ​ൻ ബോ​റ​സാണ്  പ്ര​കൃ​തി ദ​ത്ത​വും പ​രി​സ്ഥി​തി സൗ​ഹൃ​ദ​വു​മാ​യ മു​ള​ക്കു​പ്പി​   നി​ർ​മി​ച്ചി​രി​ക്കു​ന്നത്.
പൂ​ർ​ണ​മാ​യും മു​ള​യി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന ത​ടി​യി​ൽ​തീ​ർ​ത്ത കോ​ർക്ക് കൊ​ണ്ടാ​ണ് അ​ട​യ്ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ വെ​ള്ളം ഇ​തി​ന​ക​ത്തു​നി​ന്ന് ചോ​ർ​ന്നു പോ​വി​ല്ലെ​ന്ന് ഉ​റ​പ്പി​ക്കാം. പ​ല വ​ലു​പ്പ​ത്തി​ലു​ള്ള മു​ള​ക്കു​പ്പി​ക​ളാ​ണ് ദി​ത്രി​മ​ൻ നി​ർ​മി​ക്കു​ന്ന​ത്. 400 മു​ത​ൽ 600 രൂ​പ​വ​രെ​യാ​ണ് ഇ​വ​യു​ടെ വി​ല. പ്ര​കൃ​തി​ദ​ത്ത​മാ​യ ഈ ​വാ​ട്ട​ർ ബോ​ട്ടി​ൽ വെ​ള്ള​ത്തെ ത​ണു​പ്പി​ക്കു​മെ​ന്നും ദി​ത്രി​മ​ൻ അ​വ​കാ​ശ​പ്പെ​ടു​ന്നു.

you may also  like this

 

തിരുവനന്തപുരത്ത് ചെങ്കൊടി പാറിക്കാന്‍ ഇടതമുന്നണി ഇറക്കുന്നത് സി ദിവാകരനെയാണ്…

അട്ടിമറികള്‍ ഏറെക്കണ്ട തിരുവനന്തപുരത്ത് ഇത്തവണ ചെങ്കൊടി പാറിക്കാന്‍ ഇടത് മുന്നണി ഇറക്കുന്നത് സി ദിവാകരനെയാണ്…

Janayu­gom Online ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ಮಾರ್ಚ್ 10, 2019