പള്ളികളിൽ കുമ്പസാരം നിരോധിക്കണം; സുപ്രിംകോടതിയിൽ ഹർജി

Web Desk
Posted on October 28, 2020, 8:42 pm

ക്രിസ്ത്യൻ പള്ളികളിലെ കുമ്പസാരം നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹർജി. മലങ്കരസഭയ്ക്ക് കീഴിലെ പള്ളികളിലെ കുമ്പസാരം എന്ന കൂദാശ നിരോധിക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികളാണ് ഹർജി നൽകിയത്. കുമ്പസാര രഹസ്യങ്ങൾ പുരോഹിതർ ദുരുപയോഗം ചെയ്യുന്നതിനാൽ കുമ്പസാരം നിരോധിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

കുമ്പസാര രഹസ്യങ്ങൾ പുരോഹിതൻ മറ്റാരോടും പങ്കുവെയ്ക്കാൻ പാടില്ലെന്നാണ് നിയമം. എന്നാൽ ഇപ്പോൾ ഇത് ലംഘിക്കപ്പെടുന്നു, കുമ്പസാര രഹസ്യങ്ങൾ പുരോഹിതർ ദുരുപയോഗം ചെയ്യുന്നു.

സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യാൻ പുരോഹിതരിൽ പലരും കുമ്പസാര രഹസ്യം ഉപയോഗിക്കുന്നു. ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടിയെടുക്കാനും ചിലർ കുമ്പസാര രഹസ്യങ്ങൾ മറയാക്കുന്നു തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കുമ്പസാരം നിരോധിക്കണമെന്നാവശ്യപ്പെട്ട് മലങ്കര സഭയിലെ രണ്ട് വിശ്വാസികൾ റിട്ട് ഹർജി നൽകിയിരിക്കുന്നത്.

Eng­lish sum­ma­ry; ban con­fes­sion peti­tion in suprim court

You may also like this video;