മോദിയുടെ നമോ ആപ്പും വിവരം ചോര്‍ത്തുന്നു; നിരോധിക്കണമെന്ന് ആവശ്യം

Web Desk

ന്യൂഡല്‍ഹി

Posted on June 30, 2020, 5:56 pm

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഔദ്യോഗിക ആപ്പായ നമോ ഇന്ത്യയിലെ ജനങ്ങളുടെ വ്യക്തിഗത വിവരം ചോര്‍ത്തുന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ പൃഥ്വിരാ‍ജ് ചവാന്‍ പറഞ്ഞു. മോബൈല്‍ ആപ്പായ നമോ ജനങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി സ്വകാര്യത ക്രമീകരണങ്ങൾ രഹസ്യമായി മാറ്റുകയും യുഎസിലെ മൂന്നാം കക്ഷി കമ്പനികൾക്ക് ഡാറ്റ കൈമാറുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍ രാജ്യത്ത് 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച് 130 കോടി ഇന്ത്യക്കാരുടെ സ്വകാര്യത സംരക്ഷിക്കുന്ന തീരുമാനത്തെ ട്വീറ്ററിലുടെ പൃഥ്വിരാ‍ജ് ചവാന്‍ പ്രശംസിക്കുകയും ചെയ്തു. എന്നാല്‍ നമോ ആപ്പ് 22ണ്ടോളം വരുന്ന ഡാറ്റയാണ് ആക്സസ് ചെയ്യുന്നത്. ഇന്നലെയാണ് ഇന്ത്യ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്.

ടിക് ടോക്ക്, യുസി ബ്രൗസര്‍ എന്നിവ അവയില്‍  ഉള്‍പ്പെടുന്നുണ്ട്. ഈ ആപ്പുകള്‍ മുന്‍പ്  രാജ്യത്തിന്റെ പരമാധികാരം, സമഗ്രത, സുരക്ഷ എന്നിവയ്ക്ക് ദോഷകരമായി ബാധിച്ചിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗല്‍വാന്‍ താഴ്‌വരയില്‍ ഇന്ത്യ- ചൈന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ചൈനീസ് ഉല്പന്നങ്ങള്‍ ബഹിഷ്കിരിക്കണമെന്ന് രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നത്.

ENGLISH SUMMARY:ban namo app: prithvi­raj cha­van
You may also­like this video