കോവിഡ് വ്യാപനം രൂക്ഷം; കാസർകോട് അഞ്ചിടത്ത് നിരോധനാജ്ഞ

Web Desk

കാസര്‍കോട്

Posted on July 25, 2020, 12:14 pm

കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളുമായി കാസർകോട് ജില്ലാ ഭരണകൂടം. അഞ്ചിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം, കുമ്പള, കാസർകോട്, ഹൊസ്ദുർഗ്, നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധികളിലാണ് നിരോധനാജ്ഞ.

കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾ വീഴ്ച വരുത്തിയതി്നാലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും ജില്ലാ കളക്ടർ വിശദീകരിച്ചു. 2020 ജൂലൈ 25 രാത്രി 12 മണി മുതലാണ് പ്രദേശത്ത് നിരോധനാജ്ഞ. ഒരാഴ്ചക്കിടെ കാസർകോട്ടെ മൂന്നാമത്തെ കോവിഡ് മരണമാണിത്. 3 പേരുടേയും രോഗ ഉറവിടം വ്യക്തമല്ല.

Eng­lish sum­ma­ry; ban on kasar­code five places

you may also like this video;