കേരളത്തിൽ ഇന്ന് അർധരാത്രി മുതൽ ട്രോളിംഗ് നിരോധനത്തിന് തുടക്കമാകും. ഇന്ന് രാത്രി 12 മണിയോടെ നീണ്ടകര പാലത്തിൻറെ സ്പാനുകളെ ചങ്ങലയിട്ട് ബന്ധിപ്പിക്കുന്നതോടെയാണ് ട്രോളിംഗ് നിരോധനത്തിന് തുടക്കമാകുക. ഇത് ജൂലൈ 31 അർധരാത്രി വരെ നീളും.
തോണിയിലും ഇൻബോർഡ് വള്ളത്തിലും മീൻപിടുത്തം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മാത്രമേ ഈ സമയങ്ങളിൽ മത്സ്യബന്ധനത്തിന് അനുമതിയുള്ളൂ. ട്രോളിംഗ് നിരോധന സമയങ്ങളിൽ ഇവർക്ക് രാത്രി കാലങ്ങളിൽ കടലിൽ പോകാവുന്നതാണ്. എന്നാൽ ഇരട്ട വള്ളങ്ങൾ ഉപയോഗിച്ചോ വലിയ വള്ളങ്ങൾക്കൊപ്പം ഉപയോഗിക്കുന്ന കരിയർ വള്ളങ്ങൾ ഉപയോഗിച്ചോ മീൻ പിടിക്കാൻ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.