അവർ രാജ്യത്തെ നശിപ്പിക്കും: ആര്‍എസ്എസിനെ നിരോധിക്കണം

Web Desk
Posted on October 15, 2019, 1:04 pm

ചണ്ഡീഗഢ്:  ഇന്ത്യയില്‍ ആര്‍എസ്എസിനെ നിരോധിക്കണമെന്ന് സിഖുക്കാരുടെ ഉന്നത സമിതിയായ അകാല്‍ തക്ത്. ആര്‍എസ്എസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചു കഴിഞ്ഞാല്‍ അത് രാജ്യത്തിനെ വിഭജനത്തിലേക്ക് നയിക്കുമെന്നും അകാല്‍ തക്ത് നേതാവ് ഗിയാനി ഹര്‍പ്രീത് സിങ് പറഞ്ഞു. അമൃത്സറില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍ എസ്എസിനെ നിര്‍ബന്ധമായും നിരോധിക്കണം. അവര്‍ രാജ്യത്തെ വിഭജിക്കുകയാണ്. ആര്‍എസ്എസ് നേതാക്കളുടെ പ്രസ്താവനകളൊന്നും രാജ്യതാത്പര്യം മുന്‍നിര്‍ത്തിയുള്ളതല്ല. ആര്‍എസ്എസ് രാജ്യത്തെ നശിപ്പിക്കും’ ഗിയാനി ഹര്‍പ്രീത് സിങ് വ്യക്തമാക്കി.

you may also like this video